
News Now
മാസപ്പടി കേസില് പിണറായിക്ക് ഇഡി സമന്സ്; ചോദ്യം ചെയ്യലിന് അടുത്തയാഴ്ച ഹാജരാകണം

കുറഞ്ഞ ചെലവില് മികച്ച ലാഭം, പ്രമേഹ രോഗികള്ക്കും അനുയോജ്യമായ പാഷന് ഫ്രൂട്ട്; എളുപ്പമാണ് കൃഷിയും പരിപാലനവും

വൈദ്യുതി ബില് അടയ്ക്കാന് കാശില്ലേ? തവണകളായി അടക്കാം, ഒമാനില് പുതിയ സേവനം

ചീഫ് ജസ്റ്റിസിനെതിരായ വിവാദ പരാമർശം; സഞ്ജയ് റാവത്തിന് സുപ്രീം കോടതിയുടെ ക്രിമിനൽ കോടതിയലക്ഷ്യ നോട്ടീസ്

തെന്നിന്ത്യന് സിനിമാ മേഖലയില് തിരക്കേറിയ താരമായി മാറിയിരിക്കുകയാണ് മലയാളികളുടെ സ്വന്തം മമിത ബൈജു. സൂര്യ, വിജയ്, ധനുഷ്, നിവിന് പോളി തുടങ്ങിയവരുടെ കൂടെയുള്ള ചിത്രങ്ങളാണ് ഇനി താരത്തിന്റേതായി പുറത്ത് വരാനിരിക്കുന്നത്. ഇപ്പോഴിതാ ടോവിനോയുടെ നായികയാകാന് ഒരുങ്ങുകയാണ് മമിത. ഇതാദ്യമായാണ് ടോവിനോയുടെ നായികയായി മമിത എത്തുന്നത്.പത്ത് പർഷങ്ങൾക്ക് ശേഷം മുഹ്സിൻ പരാരി സംവാധനം ചെയ്യുന്ന ടോവിനോ ചിത്രത്തിലാണ് നായികയായി മമിത ബൈജു എത്തുന്നത്.
WHAT TO READ NEXT

ഏത് മൂഡ്? പൊളി മൂഡ്; യുകെയിലെ വേദി പൊളിച്ചടുക്കി ചാക്കോച്ചൻ
'തന്ത വൈബ്' എന്ന് പേരിട്ടിരിക്കുന്ന ചിത്രം ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറില് ആഷിഖ് ഉസ്മാനാണ് നിർമിക്കുന്നത്.2015ൽ റിലീസ് ചെയ്ത കെ.എൽ 10 എന്ന ചിത്രത്തിലൂടെയാണ് മുഹ്സിൻ സംവിധാന രംഗത്തേക്ക് ചുവടുവെക്കുന്നത്. സുഡാനി ഫ്രം നൈജീരിയ, വൈറസ്, തല്ലുമാല തുടങ്ങിയ ചിത്രങ്ങളുടെ രചയിതാവായിയും മുഹ്സിൻ പ്രവർത്തിച്ചിട്ടുണ്ട്. ജിംഷി ഖാലിദ് ആണ് നന്ത വൈബിന്റെ ഛായാഗ്രഹണം.
അതേസമയം തൊടുപുഴയിൽ ഷൂട്ടിങ്ങ് ആരംഭിച്ചിരിക്കുന്ന പള്ളിച്ചട്ടമ്പിയിൽ അഭിനയിക്കുകയാണ് ടോവിനോ ഇപ്പോൾ. ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന പള്ളിച്ചട്ടമ്പിയിൽ കയാദു ലോഹർ ആണ് നായിക.
Summary
Thantha Vibe malayalam movie updates: Mamita Baiju to be the heroine of upcoming Muhsin Parari directed movie Thantha Vibe; with Tovino Thomas in the lead role.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



