'ഇവള്‍ ഇതെന്ത് ഭാവിച്ചാണ്?'; തുടക്ക കാലത്ത് കുടുംബത്തിലുണ്ടായ സംസാരങ്ങള്‍; മനസ് തുറന്ന് മമിത ബൈജു

ഇപ്പോഴത്തേക്കാള്‍ അഭിമാനത്തോടെ പറയാന്‍ സാധിക്കുന്ന ജീവിതത്തിലെ കാലഘട്ടമായിരുന്നു അത്

Mamitha Baiju
Mamitha Baijuഇന്‍സ്റ്റഗ്രാം
Edited by :അബിന്‍ പൊന്നപ്പന്‍
Last Updated :14 ഓഗസ്റ്റ് 2026, 5:53 pm IST

ഇന്ന് തെന്നിന്ത്യയിലെ ഏറ്റവും തിരക്കുള്ള നായികയാണ് മമിത ബൈജു. മലയാളത്തിലൂടെ ആരംഭിച്ച്, ഇന്ന് തമിഴകത്തെ മുന്‍നിര നായികയായി നില്‍ക്കുകയാണ് മമിത. വിജയ്‌ക്കൊപ്പം അഭിനയിച്ച ജന നായകന്റെ വിജയത്തിന് പിന്നാലെ സൂര്യയ്‌ക്കൊപ്പം അഭിനയിച്ച വിശ്വനാഥ് ആന്‍ഡ് സണ്‍സ് ഇന്നാണ് തിയേറ്ററുകളിലേക്ക് എത്തിയത്. ഈ ഓണത്തിന് ബത്‌ലഹേം കുടുംബ യൂണിറ്റിലൂടെ മലയാളത്തിലേക്ക് തിരികെ വരികയാണ് മമിത.

സിനിമയില്‍ ബന്ധങ്ങളൊന്നുമില്ലാതെയാണ് മമിത കടന്നുവരുന്നത്. അതുകൊണ്ട് തന്റെ വീട്ടുകാര്‍ക്ക് ആശങ്കയുണ്ടായിരുന്നുവെന്നാണ് മമിത പറയുന്നത്. രേഖ മേനോന് നല്‍കിയ അഭിമുഖത്തിലാണ് മമിത വീട്ടുകാരെക്കുറിച്ച് സംസാരിച്ചത്.

''ഞാന്‍ സിനിമയിലേക്കാണെന്ന് മനസിലായപ്പോള്‍ അച്ഛനും അമ്മയ്ക്കുമൊക്കെ സംശയം ഉണ്ടായിരുന്നു. പകഷെ അത് അവര്‍ പുറത്ത് കാണിച്ചിരുന്നില്ല. കാരണം അവര്‍ക്ക് ഒരു ഐഡിയയുമില്ലാത്ത ഒരു ഇന്‍സ്ട്രിയിലേക്കാണ് ഞാന്‍ ചെല്ലുന്നത്. ആരേയും പരിചയമില്ല. എന്താണ് ചെയ്യേണ്ടതെന്ന് അറിയില്ല. ഇവള്‍ എങ്ങോട്ട് പൊയ്‌ക്കൊണ്ടിരിക്കുകയാണ്, എന്ത് ഭാവിച്ചാണ് എന്നൊക്കെയുള്ള സംസാരങ്ങള്‍ എന്റെ ഫാമിലി ഡിസ്‌കഷനുകളില്‍ വന്നിരുന്നുവെന്ന് ഞാന്‍ പിന്നീട് അറിഞ്ഞിട്ടുണ്ട്'' മമിത ബൈജു പറയുന്നു.

തന്റെ കരിയറിന്റെ തുടക്കകാലത്തെക്കുറിച്ചും മമിത സംസാരിക്കുന്നുണ്ട്. കരിയറിന്റെ തുടക്കകാലത്തെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ തനിക്ക് ഏറെ അഭിമാനമുണ്ടെന്നാണ് മമിത പറയുന്നത്. ''സിനിമയില്‍ ചെറിയ വേഷങ്ങള്‍ ചെയ്തു കൊണ്ടിരുന്ന കാലം ജീവിതത്തിലെ ഏറ്റവും ഇന്ററസ്റ്റിങ് ആയ കാലഘട്ടമായിരുന്നു. കാരണം ആ യാത്ര എങ്ങോട്ടാണ് പോകുന്നതെന്ന് നമുക്കറിയില്ല. അറ്റം കാണാന്‍ പറ്റാത്ത ഒരു ടണലിന്റെ ഉള്ളിലൂടെ പോയ്‌ക്കൊണ്ടിരിക്കുന്ന ഒരു ഘട്ടം ആയിരുന്നു അത്.'' മമിത പറയുന്നു.

''കുറച്ച് ഓവര്‍ വെല്‍മിങ്ങും, അതുപോലെ ഒരുപാട് സംശയങ്ങളുമുള്ള സമയം. പക്ഷെ മുന്നില്‍ ഒരു വെളിച്ചം കാണും എന്ന പ്രതീക്ഷയോടെ മുന്നോട്ട് പോവുകയായിരുന്നു. ഒരുപക്ഷെ ഇപ്പോഴത്തെ ഘട്ടത്തേക്കാളും ഓര്‍ത്തിരിക്കുന്ന, നാളെ ആരോടെങ്കിലും അഭിമാനത്തോടെ പറയാന്‍ സാധിക്കുന്ന എന്റെ ജീവിതത്തിലെ കാലഘട്ടമായിരുന്നു അത്'' എന്നും താരം പറയുന്നു.

News Now

Summary

Mamitha Baiju talks about her families reaction to she entering films.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics