കളങ്കാവൽ ഒടിടി അവകാശം വിറ്റത് വൻ തുകയ്ക്ക്; എവിടെ കാണാം ?
സംവിധായകൻ ജിതിൻ കെ ജോസും ജിഷ്ണു ശ്രീകുമാറും ചേർന്നാണ് ചിത്രത്തിന് കഥ ഒരുക്കിയിരിക്കുന്നത്.

മമ്മൂട്ടി, വിനായകൻ എന്നിവർ പ്രധാന വേഷത്തിലെത്തിയ കളങ്കാവൽ തിയറ്ററുകളിലെത്തിയിരിക്കുകയാണ്. ജിതിൻ കെ ജോസ് സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. മമ്മൂട്ടി കമ്പനി നിർമിക്കുന്ന ഏഴാമത്തെ ചിത്രം കൂടിയാണ് കളങ്കാവൽ. സംവിധായകൻ ജിതിൻ കെ ജോസും ജിഷ്ണു ശ്രീകുമാറും ചേർന്നാണ് ചിത്രത്തിന് കഥ ഒരുക്കിയിരിക്കുന്നത്.
മുജീബ് മജീദ് ആണ് ചിത്രത്തിന് സംഗീത സംവിധാനമൊരുക്കിയിരിക്കുന്നത്. ജിബിൻ ഗോപിനാഥ്, രജിഷ വിജയൻ, ധന്യ അനന്യ, ഗായത്രി അരുൺ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തി. ചിത്രത്തിന്റെ ഒടിടി സ്ട്രീമിങ്ങുമായി ബന്ധപ്പെട്ട വിവരമാണിപ്പോൾ പുറത്തുവരുന്നത്.
WHAT TO READ NEXT

ടെറർ വില്ലനായി മമ്മൂട്ടി; കളം പിടിച്ച് 'കളങ്കാവൽ'| Kalamkaval Review
സോണി ലിവ് ആണ് ചിത്രത്തിന്റെ സ്ട്രീമിങ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. വൻ തുകയ്ക്കാണ് ചിത്രത്തിന്റെ സ്ട്രീമിങ് അവകാശം സോണി ലിവ് സ്വന്തമാക്കിയതെന്നാണ് റിപ്പോർട്ട്. ചിത്രത്തിന്റെ തിയറ്ററിലെ പ്രദർശനത്തിന് ശേഷം ഒരു മാസം കഴിഞ്ഞാട്ടാകും ചിത്രം ഒടിടിയിലെത്തുക. മമ്മൂട്ടി വില്ലന്‍ വേഷത്തിലെത്തുന്ന ചിത്രം എന്നതായിരുന്നു കളങ്കാവലിന്റെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന്.
വേഫേറര്‍ ഫിലിംസ് ആണ് സിനിമയുടെ വിതരണം. മമ്മൂട്ടിയുടെ കൊച്ചുമകനായ അദ്യാൻ സയീദ് ആണ് ചിത്രത്തിലെ ഒരു ഗാനം ആലപിച്ചിരിക്കുന്നത്. റെഡ് ബാക്ക് എന്ന ഗാനമാണ് അദ്യാൻ ആലപിച്ചിരിക്കുന്നത്. വരികൾ എഴുതിയതും സംഗീതം പകർന്നതും സംവിധായകനായ ജിതിൻ കെ ജോസ് ആണ്.
News Now
എയിംസിന് തറക്കല്ലിടാതെ ഇനി വോട്ട് ചോദിച്ച് വരില്ല: സുരേഷ് ഗോപി

'എന്നാലതുപൊലൊന്ന് ഞങ്ങളെഴുതിയുണ്ടാക്കീട്ട് , പേരുവച്ചോട്ടെ ?'; ചോദ്യത്തിൽ ഞെട്ടി പ്രിയ എ എസ്; അപ്രിയസത്യങ്ങൾ തുറന്നുപറഞ്ഞ് എഴുത്തുകാരി

ഒരു കോടിയുടെ ഒന്നാം സമ്മാനം കരുനാഗപ്പള്ളിയില്‍ വിറ്റ ടിക്കറ്റിന്; ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Dhanalekshmi DL 72 lottery result

30,000 രൂപയിൽ താഴെ മികച്ച ക്യാമറ ഫോൺ വേണോ? ഈ മോഡലുകൾ ശ്രദ്ധിക്കാം
Summary
Cinema News: Mammootty and Vinayakan starrer Kalamkaval OTT Release update.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



