ഓപ്പറേഷൻ ജാവയ്ക്ക് കയ്യടിച്ച് മമ്മൂട്ടിയുടെ സന്ദേശമെത്തി, സന്തോഷം പങ്കുവെച്ച് ലുക്മാൻ

ചിത്രത്തെ പ്രശംസിച്ചുകൊണ്ട് ലുക്മാന് മമ്മൂട്ടി സന്ദേശം അയക്കുകയായിരുന്നു

ലുക്മാനും മമ്മൂട്ടിയും, ഓപ്പറേഷൻ ജാവ പോസ്റ്റർ
Last Updated :20 January 2024, 8:44 am IST

ലുക്ക്മാനേയും ബാലു വർ​ഗീസിനേയും പ്രധാന കഥാപാത്രങ്ങളാക്കി തരുൺ മൂർത്തി സംവിധാനം ചെയ്ത ചിത്രമാണ് ഓപ്പറേഷൻ ജാവ. ഇൻവെസ്റ്റി​ഗേഷൻ ത്രില്ലറായി പുറത്തിറങ്ങിയ ചിത്രം മികച്ച അഭിപ്രായമാണ് നേടിയത്. സുരേഷ് ​ഗോപി, പൃഥ്വിരാജ് ഉൾപ്പടെയുള്ള പ്രമുഖരാണ് ചിത്രത്തേയും അണിയറ പ്രവർത്തകരേയും പ്രശംസിച്ചുകൊണ്ട് രം​ഗത്തെത്തിയത്. ഇപ്പോൾ സൂപ്പർതാരം മമ്മൂട്ടിയാണ് ചിത്രത്തിന് പ്രശംസയുമായി എത്തിയിരിക്കുന്നത്. 

ചിത്രത്തെ പ്രശംസിച്ചുകൊണ്ട് ലുക്മാന് മമ്മൂട്ടി സന്ദേശം അയക്കുകയായിരുന്നു. ജാവ എന്ന് ടൈപ്പ് ചെയ്ത് കയ്യടിക്കുന്ന ഇമോജിയുള്ള സന്ദേശമാണ് മമ്മുട്ടി അയച്ചത്. ‘മെയ്ഡ് മൈ ഡേ’ എന്നെഴുതി ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ ലുക്മാൻ തന്നെയാണ് വിവരം പങ്കുവെച്ചത്. ചിത്രത്തിൽ വിനയദാസൻ എന്ന കഥാപാത്രത്തെയാണ് ലുക്മാൻ അവതരിപ്പിച്ചത്. മുൻപ് മമ്മൂട്ടിയോടൊപ്പം ഉണ്ട എന്ന ചിത്രത്തിൽ ലുക്മാൻ അഭിനയിച്ചിരുന്നു. 

കേരളത്തിലും തമിഴ്‌നാട്ടിലും നടന്ന സുപ്രധാനമായ പല സൈബര്‍ കേസുകളെയും അടിസ്ഥാനമാക്കിയാണ് ഓപ്പറേഷന്‍ ജാവ ഒരുക്കിയിരിക്കുന്നത്. തരുണ്‍ മൂര്‍ത്തി തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയത്. തിയറ്ററിലൂടെ മികച്ച അഭിപ്രായം നേടിയ ചിത്രം സീ 5 ലൂടെ പ്രദർശനത്തിന് എത്തിയതോടെയാണ് കൂടുതൽ ശ്രദ്ധ നേടുന്നത്. ഷൈന്‍ ടോം ചാക്കോ, ബിനു പപ്പു, അലക്സാണ്ടര്‍ പ്രശാന്ത്, വിനീത കോശി, വിനായകന്‍ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now