
പതിവുപോലെ തന്റെ പ്രിയപ്പെട്ട ലാലിന് ആശംസകളുമായി എത്തിയിരിക്കുകയാണ് മമ്മൂട്ടി.

News Now
മലയാളികളുടെ സ്വകാര്യ അഹങ്കാരം എന്ന് എല്ലാവരും ഒരുപോലെ പറയുന്ന നടനാണ് മോഹൻലാൽ. ജീവിതത്തിലെ മാത്രമല്ല, മോഹൻലാലിന്റെ കരിയറിലെ തന്നെ പ്രധാനപ്പെട്ട ദിവസം കൂടിയാണിന്ന്. മോഹൻലാലിന്റെ കരിയറിൽ തന്നെ വഴിത്തിരിവായി മാറിയ ദൃശ്യം ഫ്രാഞ്ചൈസിയുടെ മൂന്നാം ഭാഗം ഇന്ന് റിലീസിനെത്തിയിരിക്കുകയാണ്.
മോഹൻലാലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്നത് മമ്മൂട്ടിയുടെ ആശംസ എന്താണെന്ന് അറിയാനാണ്. പതിവുപോലെ തന്റെ പ്രിയപ്പെട്ട ലാലിന് ആശംസകളുമായി എത്തിയിരിക്കുകയാണ് മമ്മൂട്ടി. "പ്രിയപ്പെട്ട ലാലിന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ" - എന്നാണ് മമ്മൂട്ടി കുറിച്ചിരിക്കുന്നത്.
സോഷ്യൽ മീഡിയ നിറയെ താരത്തിന് ആശംസകൾ നേർന്നുള്ള ചിത്രങ്ങളും കുറിപ്പുകളും കൊണ്ട് നിറയുകയാണ്. അതേസമയം സിനിമയിലെ സൗഹൃദത്തിന്റെ നേർക്കാഴ്ചകൾക്കപ്പുറം, ഇരുവരും ഒന്നിച്ചെത്തിയ ‘പേട്രിയറ്റ്’ എന്ന ചിത്രവും തിയറ്ററിലെത്തിയിരുന്നു.
ജീത്തു ജോസഫ് – മോഹൻലാൽ കൂട്ടുകെട്ടിലൊരുങ്ങിയ ‘ദൃശ്യം 3’ കാണാൻ ആരാധകർക്കൊപ്പം കൊച്ചി കവിത തിയറ്ററിൽ മോഹൻലാലും എത്തിയിരുന്നു. ആന്റണി പെരുമ്പാവൂരും മോഹൻലാലിന്റെ ഭാര്യ സുചിത്രയും ദൃശ്യം ഫസ്റ്റ് ഷോ കാണാനെത്തി.
ആദ്യ രണ്ടു ഭാഗങ്ങൾ നൽകിയ വൻ വിജയത്തിന്റെ തുടർച്ച മൂന്നാം ഭാഗത്തിലും ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് സിനിമാ ലോകം. മീന, എസ്തർ അനിൽ, അൻസിബ ഹസ്സൻ, സിദ്ദിഖ്, ആശ ശരത്, മുരളി ഗോപി, കലാഭവൻ ഷാജോൺ തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.
Summary
Cinema News: Mammootty sends Birthday wishes to Mohanlal.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates








