
'വീണ്ടും ഇക്കാൻ്റെ ഫോൺ അടിച്ചു മാറ്റിയല്ലേ കൊച്ചു കള്ളാ!'; മമ്മൂട്ടിയുടെ സർപ്രൈസ് പോസ്റ്റിന് പിന്നാലെ ദുൽഖറിനോട് ആരാധകർ
അതിനാല്‍ തന്നെ മമ്മൂട്ടിയുടെ പോസ്റ്റ് ആരാധകർക്ക് സർപ്രൈസ് ആയിരുന്നു.

ദുൽഖർ സൽമാന് പിറന്നാൾ ആശംസകൾ നേർന്നു കൊണ്ട് മമ്മൂട്ടി പങ്കുവച്ച പോസ്റ്റാണിപ്പോൾ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. 'ഹാപ്പി ബർത്ത് ഡേ ചാലു' എന്നാണ് ദുൽഖറിനൊപ്പമുള്ള ചിത്രം പങ്കുവച്ച് മമ്മൂട്ടി കുറിച്ചിരിക്കുന്നത്. മലയാളത്തിന് പുറമേ തെലുങ്കിലും തമിഴിലും ഹിന്ദിയും സജീവമായ താരത്തിന് വിവിധ ഇന്‍ഡസ്ട്രികളില്‍ നിന്നും ആശംസകള്‍ ലഭിക്കുന്നുണ്ട്.
എന്നാൽ സിനിമയിലെത്തിയ നാള്‍ മുതല്‍ മമ്മൂട്ടി തന്‍റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിൽ ദുല്‍ഖറിന്‍റെ ചിത്രങ്ങളോ സിനിമകളുടെ പോസ്റ്ററുകളോ ഒന്നും പങ്കുവച്ചിരുന്നില്ല. തന്‍റെ പിന്തുണയില്ലാതെ മകന്‍ സ്വന്തം കാലില്‍ നില്‍ക്കണമെന്നുള്ളതു കൊണ്ടാവാം ഇതെന്നായിരുന്നു മമ്മൂട്ടിയുടെ നിലപാടിനെ കുറിച്ച് ആരാധകർ പറഞ്ഞിരുന്നത്.
എന്നാല്‍ മമ്മൂട്ടിയുടെ മകനെന്ന ടാഗില്‍ നിന്നും വളരെ വേഗം തന്നെ ദുല്‍ഖര്‍ സ്വന്തം ഇരിപ്പിടം മോളിവുഡില്‍ നേടി. ഇതിനിടക്ക് ദുൽഖർ അഭിനയിച്ച ചില സിനിമകളുടെ പോസ്റ്ററുകള്‍ മമ്മൂട്ടി ഷെയര്‍ ചെയ്തിരുന്നു. എന്നാല്‍ ഇന്നുവരെ പിറന്നാള്‍ ആശംസ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടില്ല. അതിനാല്‍ തന്നെ മമ്മൂട്ടിയുടെ പോസ്റ്റ് ആരാധകർക്ക് സർപ്രൈസ് ആയിരുന്നു.
എന്നാൽ രസകരമായ കമന്റുകളോടെയാണ് ആരാധകർ മമ്മൂട്ടിയുടെ പോസ്റ്റിനെ സ്വീകരിച്ചിരിക്കുന്നത്. 'ഇത് ഡിക്യു തന്നെ ഇട്ടതാണോ എന്നൊരു സംശയം', 'മനസിലായി ഇക്കയുടെ ഫോൺ പിന്നെയും അടിച്ചു മാറ്റിയല്ലേ.', 'ദുൽഖർ തന്നെ പോസ്റ്റിയതായിരിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല...', 'വീണ്ടും ഫോൺ DQ ന്റെ കയ്യിൽ കിട്ടി കാണും', 'കൊച്ചു കള്ളാ ഇക്കാൻ്റെ ഫോൺ അടിച്ചു മാറ്റിയല്ലേ',
'എന്റെ കണ്ണുകളെ എനിക്ക് വിശ്വസിക്കാമോ'- എന്നൊക്കെയാണ് പോസ്റ്റിന് താഴെ നിറയുന്ന കമന്റുകൾ. ഇതിന് മുൻപ് വാപ്പച്ചിയുടെ ഫോൺ അടിച്ചു മാറ്റി തന്റെ സിനിമയുടെ പ്രൊമോഷൻ പോസ്റ്റർ ഷെയർ ചെയ്തതാണെന്ന് ദുൽഖർ തന്നെ 'കുറുപ്പ്' സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നടന്ന വാർത്താ സമ്മേളനത്തിൽ തുറന്നു പറഞ്ഞിരുന്നു.
ദുൽഖർ തന്നെ ചതിച്ചാണ് 'ലോക ചാപ്റ്റർ 1 ചന്ദ്ര'യിലെത്തിച്ചതെന്ന് മമ്മൂട്ടിയും ഒരിക്കൽ വെളിപ്പെടുത്തിയിരുന്നു. എന്തായാലും മമ്മൂട്ടിയുടെ പേജിൽ വന്ന ഈ ആശംസ പോസ്റ്റിന് പിന്നിലും രസകരമായ എന്തെങ്കിലും കഥയുണ്ടാകുമോ എന്ന സംശയത്തിലാണ് ആരാധകർ.
News Now
ഹര്‍ദീപ് പുരിയെ ഒഴിവാക്കി, 8 രാജ്യസഭാ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബിജെപി; കേന്ദ്ര മന്ത്രിസഭ പുനഃസംഘടനയിലേക്ക്?

മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

Summary
Mammootty surprise birthday wish to Dulquer Salmaan.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


കല്യാണം അഹാനയുടെയും നിമിഷിന്റെയും ആയിരുന്നെങ്കിലും, സോഷ്യൽ മീഡിയ തൂക്കിയത് ദുൽഖർ തന്നെ; വൈറലായി ചിത്രങ്ങൾ

'ഒരു പിക്ക് വരുമെന്ന് അറിയാമായിരുന്നു, പക്ഷേ ഇത്രയ്ക്ക് അടിപൊളി ആയിരിക്കുമെന്ന് വിചാരിച്ചില്ല'; ദുൽഖറിന്റെ പോസ്റ്റ് ഏറ്റെടുത്ത് ആരാധകർ



