'പല നിർമാതാക്കളും നിരുത്സാഹപ്പെടുത്തി; എന്നിട്ടും മൃ​ഗയ പോലുള്ള സിനിമകൾ ഞാൻ ചെയ്തിട്ടുണ്ട്'

കാരണം പടം ഓടുകയും കൂടി വേണമല്ലോ.

Mammootty
Mammoottyവിഡിയോ സ്ക്രീൻഷോട്ട്
Edited by :Hima Prakash
Last Updated :29 ഏപ്രിൽ 2026, 5:27 pm IST

വ്യത്യസ്തമാർന്ന കഥാപാത്രങ്ങൾ ചെയ്യണം എന്നത് തന്റെ ആഗ്രഹമായിരുന്നുവെന്ന് നടൻ മമ്മൂട്ടി. എന്ത് കൊടുത്താലും നല്ലതാണെങ്കിൽ പ്രേക്ഷകർ സ്വീകരിക്കുമെന്ന ധൈര്യം തനിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. തന്റെ പുതിയ ചിത്രമായ പേട്രിയറ്റിന്റെ പ്രൊമോഷന്റെ ഭാ​ഗമായി ആന്റോ ജോസഫ് ഫിലിം കമ്പനിയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു മമ്മൂട്ടി ഇക്കാര്യം പറഞ്ഞത്.

'ധൈര്യപൂർവം മമ്മൂക്ക ഇന്ന് ഒരുപാട് കഥാപാത്രങ്ങൾ ചെയ്യുന്നുണ്ട്. എങ്ങനെയാണത്' എന്നായിരുന്നു നടി രേവതിയുടെ ചോദ്യം. "അതിന്റെ കാരണമെന്താണെന്ന് ചോദിച്ചാൽ, എനിക്ക് പണ്ട് മുതലേയുള്ള ആ​ഗ്രഹങ്ങളാണ് ഇതൊക്കെ. അന്ന് ഞാൻ പലതും ചെയ്തിട്ടുണ്ട്. അധികം എന്നെ ചെയ്യാൻ സമ്മതിച്ചിട്ടില്ല.

കാരണം പടം ഓടുകയും കൂടി വേണമല്ലോ. അപ്പോൾ പല നിർമാതാക്കളും നിരുത്സാഹപ്പെടുത്തി. എന്നിട്ടും മൃ​ഗയ പോലുള്ള സിനിമകൾ ചെയ്തിട്ടുണ്ട്. കുറെയേറെ അങ്ങനെ വന്നതാണ്. ഇന്നത്തെ കാലത്ത് പ്രേക്ഷകർ കുറച്ചു കൂടി വിദ്യാഭ്യാസമുള്ളവരും അല്ലെങ്കിൽ ‍ഡെവല്പ്ഡോ സിനിമയെക്കുറിച്ച് കുറച്ചു കൂടി ധാരണയുള്ളവരോ ഒക്കെയാണ്.

എന്ത് കൊടുത്താലും നല്ലതാണെങ്കിൽ അവർ സ്വീകരിക്കും. ആ ഒരു ധൈര്യമുണ്ട് എനിക്ക്. പിന്നെ പ്രൊഡക്ഷൻ മിക്കവാറും ഞാൻ തന്നെയായിരിക്കും". - മമ്മൂട്ടി പറഞ്ഞു. അതേസമയം മമ്മൂട്ടിയ്ക്കൊപ്പം മോഹൻലാൽ, രേവതി, നയൻതാര, കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, ദർശന രാജേന്ദ്രൻ, രാജീവ് മേനോൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

News Now

Summary

Cinema News: Actor Mammootty talks about his cinema selection.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics