'അന്ന് ഓഡിഷന് അയച്ചിരുന്നത് മതിലുകളിലെ സീനായിരുന്നു; മമ്മൂക്കയുടെ കൂടെ പെർഫോം ചെയ്യാൻ പറ്റുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ല'

ആ സീനെടുത്ത് പെർഫോം ചെയ്യുമ്പോൾ ഞാനൊരിക്കലും ഇത് വിചാരിച്ചിരുന്നില്ല.

Zarin Shihab, Mammootty
Zarin Shihab, Mammoottyവിഡിയോ സ്ക്രീൻഷോട്ട്
Edited by :Hima Prakash
Last Updated :29 ഏപ്രിൽ 2026, 3:20 pm IST

മലയാളികൾ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് പേട്രിയറ്റ്. മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചെത്തുന്നു എന്നത് തന്നെയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ സവിശേഷത. ചിത്രത്തിൽ നടി സെറിൻ ഷിഹാബും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിത്രത്തിൽ അഭിനയിച്ചതിന്റെ അനുഭവം പങ്കുവയ്ക്കുകയാണ് സെറിൻ ഇപ്പോൾ.

ആന്റോ ജോസഫ് ഫിലിം കമ്പനി എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സെറിൻ. മമ്മൂട്ടിയ്ക്കൊപ്പം അഭിനയിക്കാൻ കഴി‍ഞ്ഞതിന്റെ സന്തോഷവും സെറിൻ പങ്കുവച്ചു. ഫ്രെയിമിൽ ഇല്ലാത്ത സമയത്ത് ഫാൻ ​ഗേളും ഫ്രെയിമിൽ ഉള്ളപ്പോൾ അഭിനേതാവുമാണ് ഞാൻ.

ഇത് രണ്ടും ഒരുമിച്ച് കൊണ്ടുപോകുന്നത് തന്നെ ഒരു വലിയ സംഭവമാണ്. അതിൽ എനിക്കൊരുപാട് സന്തോഷമുണ്ട്. ഞാൻ സിനിമയിലേക്ക് വരുന്ന സമയത്ത്, ഓഡിഷന് കൊടുക്കുന്ന പെർഫോമൻസ് വിഡിയോ 'മതിലുകൾ' എന്ന സിനിമയിലെ സീനായിരുന്നു. ആ സീനെടുത്ത് പെർഫോം ചെയ്യുമ്പോൾ ഞാനൊരിക്കലും ഇത് വിചാരിച്ചിരുന്നില്ല.

ഒരു ഏഴ്- എട്ട് വർഷം മുൻപായിരുന്നു ഈ സംഭവം. ആ സീൻ ചെയ്യുമ്പോൾ ഞാനൊരിക്കലും വിചാരിച്ചിരുന്നില്ല മമ്മൂക്കയുടെ കൂടെ പെർഫോം ചെയ്യാൻ പറ്റുമെന്ന്. ഈ സംഭവിക്കുന്നത് തന്നെ എന്നെ സംബന്ധിച്ച് എന്റെ സ്വപ്ന സാക്ഷാത്ക്കാരമാണ്. സന്തോഷമുണ്ട്".- സെറിൻ പറഞ്ഞു. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന പേ‌ട്രിയറ്റ് മേയ് ഒന്നിന് റിലീസിനെത്തും.

News Now

Summary

Cinema News: Actress Zarin Shihab talks about experience with Mammootty.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates