50 വർഷങ്ങളെക്കുറിച്ച് ചിന്തിച്ച് മമ്മൂട്ടി, രാജാവെന്ന് പൃഥ്വിരാജിന്റെ കമന്റ്; ചിത്രം വൈറൽ

50 വർഷങ്ങൾ എന്ന അടിക്കുറിപ്പിലാണ് താരം ചിത്രം പങ്കുവെച്ചത്

മമ്മൂട്ടി/ ഇൻസ്റ്റ​ഗ്രാം
Last Updated :20 January 2024, 8:47 am IST

സിനിമയിൽ 50 വർഷങ്ങൾ പൂർത്തിയാക്കിയ മമ്മൂട്ടിയെ ആശംസകൾ കൊണ്ട് മൂടുകയാണ് സിനിമാ പ്രേമികൾ. കേരളത്തിലേയും ഇതര ഭാഷകളിലേയും നിരവധി താരങ്ങളാണ് മമ്മൂട്ടിക്ക് ആശംസകളുമായി എത്തിയത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് മമ്മൂട്ടിയുടെ പുതിയ ചിത്രമാണ്. 50 വർഷങ്ങൾ എന്ന അടിക്കുറിപ്പിലാണ് താരം ചിത്രം പങ്കുവെച്ചത്. 

വെള്ള ഷർട്ടും മുണ്ടും ധരിച്ച് സോഫയിൽ ചാരിയിരുന്നു ആലോചിക്കുകയാണ് താരം. രാജാവ് എന്നാണ് നടൻ പൃഥ്വിരാജ് കമന്റ് ചെയ്തത്. ആഷിഖ് അബു, നീരജ് മാധവ് ഉൾപ്പടെ നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്. സോഷ്യൽ മീ‍ഡിയയിൽ വൈറലാവുകയാണ് ചിത്രം.  ഒരു മണിക്കൂറിൽ രണ്ട് ലക്ഷത്തോളം പേരാണ് ചിത്രം ലൈക്ക് ചെയ്തിരിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now