'നീ ബ്രാഹ്മിണ്‍ ആണ്, നിങ്ങള്‍ തമ്മില്‍ ചേരില്ല'; സുരേഷേട്ടനുമായുള്ള കല്യാണം മമ്മൂക്ക എതിര്‍ത്തു; മമ്മൂട്ടിയെ വെല്ലുവിളിച്ച മേനക

നിന്റെ നന്മയ്ക്കും അവന്റെ നന്മയ്ക്കും വേണ്ടി

Menaka About Mammootty
Menaka About Mammootty ഫയല്‍
Edited by :അബിന്‍ പൊന്നപ്പന്‍
Last Updated :21 ജൂൺ 2025, 3:47 pm IST

ഒരുകാലത്ത് മലയാള സിനിമയില്‍ നിറഞ്ഞു നിന്ന നടിയാണ് മേനക. മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും മേനക കയ്യടി നേടിയിട്ടുണ്ട്. നിര്‍മ്മാതാവ് സുരേഷാണ് മേനകയുടെ ഭര്‍ത്താവ്. ഇരുവരുടേയും പ്രണയ വിവാഹമായിരുന്നു. മേനകയുടേയും സുരേഷ് കുമാറിന്റേയും വിവാഹത്തിന് മമ്മൂട്ടി എതിരായിരുന്നുവെന്ന് ഒരിക്കല്‍ മേനക പറഞ്ഞിട്ടുണ്ട്. സുരേഷുമായുള്ള വിവാഹത്തില്‍ നിന്നും പിന്മാറാന്‍ മമ്മൂട്ടി തന്നോട് ആവശ്യപ്പെട്ടുവെന്നാണ് മേനക പറഞ്ഞത്.

ഒരിക്കല്‍ അമൃത ടിവിയിലെ പരിപാടിയില്‍ അതിഥിയായി എത്തിയപ്പോഴാണ് ആ സംഭവത്തെക്കുറിച്ച് മേനക സംസാരിച്ചത്. തന്റേയും സുരേഷ് കുമാറിന്റേയും പശ്ചാത്തലം തീര്‍ത്തും വ്യത്യസ്തമാണെന്നതാണ് മമ്മൂട്ടി ആ ബന്ധത്തെ എതിര്‍ക്കാന്‍ കാരണമെന്നാണ് മേനക പറഞ്ഞത്.

''ഒരു സിനിമയുടെ സെറ്റില്‍ വച്ചാണ് സംഭവം. ആ സമയം ഞങ്ങള്‍ കടുത്ത പ്രണയത്തിലായിരുന്നു. അന്ന് മൊബൈലൊന്നുമില്ല. ക്ലൈമാക്‌സ് ചിത്രീകരണം നടക്കുകയാണ്. റിഹേഴ്‌സലിനിടെ റിസപ്ഷനില്‍ നിന്നും ഫോണ്‍ വന്നിട്ടുണ്ടെന്ന് പറഞ്ഞു. എല്ലാവരും പൊക്കോളാന്‍ പറഞ്ഞു. അവര്‍ക്കെല്ലാം അറിയാം. പോയി ഫോണെടുക്കുമ്പോള്‍ പറഞ്ഞത് ഞാന്‍ മൂകാംബികയില്‍ പോവുകയാണ്, നാല് ദിവസം കഴിഞ്ഞേ വരൂ, വിളിച്ചില്ലെന്ന് കരുതി വിഷമിക്കരുത് എന്നാണ്. ശരി ചേട്ടാ എന്ന് പറഞ്ഞ് ഞാന്‍ ഫോണ്‍ വച്ചു'' മേനക പറയുന്നു.

''മുകളില്‍ ചെല്ലുമ്പോള്‍ മമ്മൂക്ക കിടക്കുകയാണ്. അവന്‍ ആയിരിക്കുമല്ലേ? എന്ന് ചോദിച്ചു. നിങ്ങള്‍ക്കെന്താണ് എന്ന് ഞാന്‍ ചോദിച്ചു. കൊച്ചേ ഞാനൊരു കാര്യം പറയാം, നീ ബ്രാഹ്മിണ്‍ കുടുംബമാണ്. നിങ്ങളുടെ രീതി വേറെയാണ്. അവനെ എനിക്കറിയാം. എനിക്ക് അറിയാവുന്ന കുടുംബമാണ്. നിങ്ങള്‍ തമ്മില്‍ ഒരിക്കലും ചേരില്ല. നിന്റെ നന്മയ്ക്കും അവന്റെ നന്മയ്ക്കും വേണ്ടിയാണിത് പറയുന്നത് എന്ന് അദ്ദേഹം പറഞ്ഞു. ഗ്ലിസറിനിട് നമുക്ക് ഡയലോഗ് പറഞ്ഞിട്ട് ചാകാം, എന്നിട്ടാകാം ബാക്കിയെന്ന് ഞാന്‍ പറഞ്ഞു'' എന്നും മേനക പറയുന്നു.

നല്ലതിന് വേണ്ടിയാണ് പറയുന്നത്, സീരിയസായിട്ട് പറയുന്നതാണെന്നൊക്കെ മമ്മൂക്ക പറഞ്ഞു. ഭയങ്കര സ്‌നേഹമായിട്ടാണ് പറയുന്നത്. ഞങ്ങള്‍ നന്നായി ജീവിച്ച് കാണിക്കും, പോരെ എന്ന് ഞാന്‍ തിരിച്ചു പോയി. ഇപ്പോള്‍ മമ്മൂക്ക വളരെ സന്തുഷ്ടനാണ്. അവള്‍ എന്നെ വെല്ലുവിളിച്ചതാണെന്ന് സുരേഷേട്ടനോട് പറഞ്ഞിട്ടുണ്ട്. ഒരിക്കല്‍ എയര്‍പോര്‍ട്ടില്‍ വച്ച് കണ്ടപ്പോള്‍ അവള്‍ സാധിച്ചു കാണിച്ചു തന്നുവെന്ന് പറഞ്ഞതായി സുരേഷേട്ടന്‍ പറഞ്ഞുവെന്നും താരം ഓര്‍ക്കുന്നുണ്ട്.

1987 ലാണ് മേനകയും സുരേഷും വിവാഹം കഴിക്കുന്നത്. രണ്ട് മക്കളാണ് ഇരുവര്‍ക്കുമുള്ളത്. മകള്‍ കീര്‍ത്തി സുരേഷ് ഇന്ന് തെന്നിന്ത്യന്‍ സിനിമയിലെ മിന്നും താരമാണ്.

News Now

Summary

Mammootty was against the idea of Menaka And Suresh Kumar marrying.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates