
'വിജയ്യുടെ അമ്മയാകാന്‍ ബുദ്ധിമുട്ട് തോന്നി'; സൂപ്പര്‍ ഹിറ്റ് ചിത്രം വേണ്ടെന്ന് വച്ചതിനെപ്പറ്റി ഉര്‍വശി
അങ്ങനെയാണ് വിജയ്യെ ആദ്യമായി കാണുന്നത്. ചിരിക്കുകയൊക്കെ ചെയ്തു. #Urvashi

തമിഴ് നടന് വിജയ്ക്കൊപ്പം അഭിനയിക്കാനുള്ള അവസരം വേണ്ടെന്ന് വച്ചതിനെക്കുറിച്ച് നടി ഉര്‍വശി. വിജയ് സിനിമയിലെത്തുന്നതിന് മുമ്പ് അദ്ദേഹത്തെ ആദ്യമായി കണ്ടതിന്റെ ഓര്‍മയും ഉര്‍വശി പങ്കുവെക്കുന്നുണ്ട്. ദ മോളിവുഡ് ഷോ ടൈമിന് നല്കിയ അഭിമുഖത്തിലാണ് ഉര്‍വശി ആ കഥ പങ്കുവച്ചത്.
'വിജയ് നടനാകുന്നതിന് മുമ്പ്, ഞാന്‍ നാഗര്‍കോവിലില്‍ ഒരു സിനിമയുടെ ഷൂട്ടിലായിരുന്നു. മുകളിലത്തെ ഫ്ളോറിലാണ് ഞാന്‍ താമസിക്കുന്നത്. താഴേക്ക് വരാന്‍ ലിഫ്റ്റിലേക്ക് പോകുമ്പോള്‍ തമിഴ് പ്രൊഡക്ഷന്‍ മാനേജര്‍ വന്നു, മാഡം എസ്എസി സാര്‍ താഴെയുണ്ട് എന്നു പറഞ്ഞു. ഭാര്യയും മകനുമുണ്ട്. നിങ്ങളെ ഒന്ന് കാണണം വരാന്‍ പറയട്ടെ എന്ന് ചോദിച്ചു. മുറി പൂട്ടി ഇറങ്ങി, തിരിച്ചു കയറുന്ന ശീലമില്ല. അതിനാല്‍ ഞാന്‍ അങ്ങോട്ട് വരാമെന്ന് പറഞ്ഞു'' ഉര്‍വശി പറയുന്നു.
കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ
ഇവിടെ ക്ലിക്ക് ചെയ്യുക
''താഴെ ചെന്നപ്പോള്‍ എസ്എ സാര്‍ ഇരിക്കുന്നു, ഇപ്പുറത്ത് ശോഭാമ്മയിരിക്കുന്നു. നടുക്ക് കൊച്ചമുഖമുള്ള ഒരു പയ്യനും ഇരിപ്പുമുണ്ട്. എനിക്ക് മനസിലായി. നാലഞ്ച് വയസിന്റെ വ്യത്യാസമേയുള്ളൂ. സാര്‍ പറഞ്ഞു, ഉര്‍വശീ, നിങ്ങളുമായി വലിയ പ്രായ വ്യത്യാസമില്ല. അവന് നായകനായി എന്ന്. സൂപ്പര്‍ എന്ന് ഞാന്‍ പറഞ്ഞു. അതില്‍ ഒരു കഥാപാത്രമുണ്ടെന്നും അതിന് മലയാളത്തില്‍ നിന്നും ഒരു നടിയെ വേണമെന്നും അദ്ദേഹം പറഞ്ഞു. ബിന്ദു പണിക്കര്‍ ചെയ്താല്‍ നന്നാകുമെന്ന് ഞാന്‍ പറഞ്ഞു. എന്റെ പ്രൊഡക്ഷന്‍ മാനേജര്‍ ബിന്ദുവിന്റെ നമ്പര്‍ നല്‍കുകയും ചെയ്തു. ബിന്ദു അഭിനയിച്ചുവോ എന്നറിയില്ല''.
''അങ്ങനെയാണ് വിജയ്യെ ആദ്യമായി കാണുന്നത്. ചിരിക്കുകയൊക്കെ ചെയ്തു. പിന്നെ തമിഴില്‍ ഒരുപാട് സിനിമകള്‍ വന്നിരുന്നു. എം കുമരന് സണ്‍ ഓഫ് മഹാലക്ഷ്മി എന്ന സിനിമ ആദ്യം ആലോചിച്ചിരുന്നത് എന്നേയും വിജയ്യേയും വച്ചായിരുന്നു. അച്ചുവിന്റെ അമ്മയിലെ ഞാനും മീരയും പോലെയായിരുന്നു കണ്‍സീവ് ചെയ്തിരുന്നത്. അമ്മയും മകനുമാണെന്ന് ഒരിക്കലും പറയില്ല. പക്ഷെ എനിക്ക് അങ്ങനെ ഉള്‍ക്കൊള്ളാനേ പറ്റുന്നില്ല. കല്യാണം കഴിഞ്ഞതേയുള്ളൂ, മോള് ജനിച്ചിട്ടു പോലുമില്ല. എനിക്ക് ബുദ്ധിമുട്ടാണെന്ന് ഞാന്‍ പറഞ്ഞു. അങ്ങനെയാണ് കറങ്ങിത്തിരിഞ്ഞ് നദിയയിലേക്ക് എത്തുന്നത്.'' എന്നും ഉര്‍വശി പറയുന്നു.
തുടര്‍ന്നും തന്നെ തേടി വിജയ് ചിത്രങ്ങളെത്തിയിരുന്നുവെന്നാണ് ഉര്‍വശി പറയുന്നത്. എന്തുകൊണ്ടാണ് ആ സിനിമകള്‍ വേണ്ടെന്ന് വച്ചതെന്നും ഉര്‍വശി പറയുന്നുണ്ട്. ''അതിന് ശേഷവും സിനിമകള്‍ വന്നിട്ടുണ്ട്. അപ്പോഴൊക്കെ ഞാന്‍ മലയാളത്തില്‍ ബിസിയായിരിക്കും. അവസരങ്ങള്‍ വരാഞ്ഞിട്ടല്ല. പിന്നെ ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ ഞാന്‍ ലീഡിലേക്ക് മാത്രം പോയി. ആ സമയത്ത് ചില അമ്മ വേഷങ്ങള്‍ വന്നു. പക്ഷെ ഞാന്‍ കേന്ദ്രകഥാപാത്രമാകുന്ന സിനിമകളായിരുന്നു ഞാന്‍ കൂടുതലും ചെയ്തത്'' എന്നാണ് അവര്‍ പറയുന്നത്.
News Now
വാട്സ്ആപ്പില്‍ പുത്തന്‍ ഫീച്ചര്‍; എന്താണ് 'റെസ്ട്രിക്റ്റഡ് ചാറ്റ്' ഫീച്ചര്‍, എങ്ങനെ ഉപയോഗിക്കാം

അമേരിക്കന്‍ കേന്ദ്ര ബാങ്ക് പലിശനിരക്ക് കൂട്ടുമോ?, സെന്‍സെക്സ് 400 പോയിന്റ് കുതിച്ചു; എണ്ണവില 101 ഡോളറിന് മുകളില്‍ തന്നെ

ജനപ്രതിനിധികളും ഒപ്പം ചാടട്ടെ; 'കുളമാക്കി' എംഎല്‍എയുടെ ഉദ്ഘാടനം

72 ഭൂരഹിത കുടുംബങ്ങളുടെ സ്വന്തം വീടെന്ന സ്വപ്നം പെരുവഴിയിൽ: കോഴിക്കോട് നടുവണ്ണൂർ ലൈഫ് മിഷൻ പദ്ധതി 5 വർഷമായി സ്തംഭനാവസ്ഥയിൽ

Summary
Urvashi recalls refusing to play the mother of Vijay. Later the movie was made another two stars and became super hit.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


'ടേക്ക് എന്ന് പറയുമ്പോള്‍ കേട്ടത് മമ്മൂക്കയുടെ കൂര്‍ക്കം വലിയാണ്'; ജോഷിയേട്ടന് ദേഷ്യം വന്നുവെന്ന് കരുതി: ഉര്‍വശി

'സ്ക്രീനില്‍ കാണുന്ന ആളല്ല ശോഭന, ഡീപ്പായി സംസാരിച്ചിട്ടുള്ള എനിക്കറിയാം'; നടിയെക്കുറിച്ച് ഉര്‍വശി



