ജോര്‍ജ്കുട്ടിയുടെ സിനിമബന്ധമാണ് ടീസറില്‍ നിറയുന്നത്

മീന, മോഹൻലാൽ/ ടീസറിൽ നിന്ന്
Last Updated :20 January 2024, 8:40 am IST

News Now

റിലീസ് ചെയ്യാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ മോഹന്‍ലാല്‍ ചിത്രം ദൃശ്യം2 ന്റെ പുതിയ ടീസര്‍ പുറത്ത്. ജോര്‍ജ്കുട്ടിയുടെ സിനിമബന്ധമാണ് ടീസറില്‍ നിറയുന്നത്. മമ്മൂട്ടി സിനിമയുടെ റിലീസ് മാറ്റിവച്ചതുമായി ബന്ധപ്പെട്ട് ഭാര്യ റാണിയുമായുള്ള സംഭാഷണത്തിലാണ് ടീസര്‍ തുടങ്ങുന്നത്. 

വരുണിന്റെ കൊലപാതകം നടന്ന് ആറു വര്‍ഷത്തിന് ശേഷമുള്ള കഥയാണ് ചിത്രത്തില്‍ പറയുന്നത്. ആദ്യ ഭാഗത്തുനിന്ന് ജോര്‍ജുകുട്ടിയുടെ കുടുംബം വല്ലാതെ വളര്‍ന്നിരിക്കുകയാണ്. കേബിള്‍ ഓപ്പറേറ്ററില്‍ നിന്ന് തിയറ്റര്‍ ഉടമയും പ്രൊഡ്യൂസറുമൊക്കെയായി. ആദ്യ ഭാഗത്തെ പോലെ രണ്ടാം ഭാഗവും സംഘര്‍ഷ ഭരിതമാകുമെന്നാണ് സൂചനകള്‍. 

കഴിഞ്ഞ ദിവസമാണ് ആരാധകരെ ആവേശത്തിലാക്കി ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തെത്തിയത്. ഒരു കോടിയിലധികം ആളുകളാണ് ട്രെയിലര്‍ ഇതിനോടകം കണ്ടുകഴിഞ്ഞത്. ഐഎംഡിബി സിനിമാ വെബ്‌സൈറ്റില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കാത്തിരിക്കുന്ന ചിത്രങ്ങളുടെ പട്ടികയില്‍ ഒന്നാമതാണ് ദൃശ്യം 2. ഫെബ്രുവരി 19നാണ് ചിത്രം ആമസോണ്‍ െ്രെപം വഴി റിലീസിനെത്തുന്നത്. ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം ആശിര്‍വാസ് സിനിമാസാണ് നിര്‍മിക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates