സോഷ്യൽ മീഡിയയിൽ റാഷിന്റെ ഫോട്ടോയ്ക്കൊപ്പമാണ് താരം ഹൃദയത്തിൽത്തൊടുന്ന വാക്കുകൾ കുറിച്ചത്

MAMMOOTTY
സിദ്ധിഖിന്റെ മകൻ റാഷിന്റെ മരണത്തിൽ വേദന പങ്കുവച്ച് മമ്മൂട്ടി
Last Updated :27 June 2024, 9:03 pm IST

News Now

നടൻ സിദ്ധിഖിന്റെ മകൻ റാഷിന്റെ മരണത്തിൽ വേദന പങ്കുവച്ച് മമ്മൂട്ടി. സോഷ്യൽ മീഡിയയിൽ റാഷിന്റെ ഫോട്ടോയ്ക്കൊപ്പമാണ് താരം ഹൃദയത്തിൽത്തൊടുന്ന വാക്കുകൾ കുറിച്ചത്. 'സാപ്പീ മോനെ ഇപ്പോഴും കണ്ണിലിരിക്കുന്നെടാ'- എന്നായിരുന്നു മമ്മൂട്ടിയുടെ കുറിപ്പ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സിനിമ രം​ഗത്തെ നിരവധി പേരാണ് റാഷിന് അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയത്. ദിലീപ്, റഹ്മാൻ, ഫഹദ് ഫാസിൽ, നാദിർഷ, ബാബുരാജ്, ജോമോൾ, ബേസിൽ ജോസഫ്, രജിഷ വിജയൻ, ഗ്രേസ് ആന്റണി, ആന്റോ ജോസഫ്, രൺജി പണിക്കർ, ഷാഫി, ജയൻ ചേർത്തല, ഇടവേള ബാബു, ബാബുരാജ് തുടങ്ങി എന്നിവർ അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയിരുന്നു.

സിദ്ദീഖിന്റെ മൂന്ന് മക്കളിൽ മൂത്തയാളാണ് റാഷിൻ. 37 വയസ്സായിരുന്നു. ശ്വാസതടസത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഏറെ നാളായി രോഗബാധിതനായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates