എംപുരാന്റെ മുപ്പതാമത്തെ കാരക്ടർ പോസ്റ്റർ പുറത്തുവന്നിരിക്കുകയാണ്.

Empuraan
മണിക്കുട്ടൻSource by : ഫെയ്സ്ബുക്ക്
Last Updated :12 February 2025, 2:51 pm IST

News Now

പൃഥ്വിരാജ്- മോഹൻലാൽ കൂട്ടുകെട്ടിലെത്തുന്ന എംപുരാന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് മലയാളികൾ ഒന്നടങ്കം. ഇപ്പോഴിതാ എംപുരാന്റെ മുപ്പതാമത്തെ കാരക്ടർ പോസ്റ്റർ പുറത്തുവന്നിരിക്കുകയാണ്. മണിക്കുട്ടനാണ് ചിത്രത്തിലെ മുപ്പതാമത്തെ കഥാപാത്രം. മണിക്കുട്ടൻ എന്ന പേരിൽ തന്നെയാണ് ചിത്രത്തിൽ നടനെത്തുന്നത്. ലൂസിഫറിൽ മറ്റൊരു കഥാപാത്രത്തിനായി മണിക്കുട്ടൻ ഡബ്ബ് ചെയ്തിരുന്നു.

‘‘എന്തടാ ലൂസിഫറിൽ ഡബ്ബ് ചെയ്തവരൊക്കെ എംപുരാനു വേണ്ടി പ്രൊമോഷനു വന്നിരിക്കുന്നോ എന്നാണോ വിചാരിക്കുന്നത്. ലൂസിഫറിൽ എന്റെ ശരീരം ശബ്ദം മാത്രമായിരുന്നെങ്കിൽ എംപുരാനിൽ എന്റെ സാന്നിധ്യം ഒരു ശക്തമായ കഥാപാത്രമായാണ്. ലൂസിഫറിൽ ഒരു കഥാപാത്രത്തിനു വേണ്ടി ഡബ്ബ് ചെയ്യാൻ രാജു എന്നെ വിളിച്ചിരുന്നു.

എന്റെ ഡബ്ബിങ് അദ്ദേഹത്തിന് ഒരുപാട് ഇഷ്ടപ്പെടുകയും ചെയ്തു. തിരുവനന്തപുരം ഭാഷ എനിക്ക് നന്നായി വരുമെന്ന് അദ്ദേഹത്തിന് അറിയാം. അന്ന് അദ്ദേഹം ഒരു വാക്ക് പറഞ്ഞിരുന്നു. ലൂസിഫറിന് ഒരു രണ്ടാം ഭാഗം വരുകയാണെങ്കിൽ അതിൽ മണിക്കുട്ടൻ ഒരു കഥാപാത്രം ചെയ്യുമെന്ന്. ആ വാക്ക് അദ്ദേഹം പാലിച്ചതു കൊണ്ടാണ് എംപുരാനിൽ ഇതുപോലൊരു നല്ല കഥാപാത്രം എനിക്കു ലഭിക്കാൻ കാരണമായത്.

എംപുരാനിൽ ഞാൻ ചെയ്യുന്ന കഥാപാത്രത്തിന്റെ പേരും മണിക്കുട്ടൻ എന്നാണ്. സിനിമയിൽ വന്നപ്പോൾ പലരും പറഞ്ഞിട്ടുണ്ട്, ഈ പേര് മാറ്റിക്കൂടെ എന്ന്. ഇപ്പോൾ അതേ പേരിൽ ഞാൻ അഭിനയിക്കുന്നു. വളരെ മനോഹരമായാണ് ആ കഥാപാത്രത്തെക്കുറിച്ച് രാജു എനിക്ക് പറഞ്ഞു തന്നത്. പല സീനുകളെപ്പറ്റിയും പറയാൻ പാടില്ലെന്നു പറഞ്ഞിട്ടുണ്ട്, അതുകൊണ്ടാണ് തുറന്നു പറയാത്തത്.

ഞാൻ അന്തം വിട്ടതുപോലെ എല്ലാ പ്രേക്ഷകരും അന്തം വിടുമെന്നാണ് എന്റെയും പ്രതീക്ഷ.’’–മണിക്കുട്ടൻ വിഡിയോയിൽ പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിലായി നൈല ഉഷ, ജിജു ജോൺ, അനീഷ് ജി മേനോൻ, ശിവദ, ജെയ്സ് ജോസ്, ബെഹ്സാദ് ഖാൻ എന്നിവരുടെ കാരക്ടർ പോസ്റ്ററുകൾ പുറത്തുവിട്ടിരുന്നു. മാർച്ച് 27ന് ചിത്രം തിയറ്ററുകളിലെത്തും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates