'ഇഴുകിച്ചേര്‍ന്നുള്ള രംഗങ്ങളില്‍ അഭിനയിച്ചപ്പോള്‍ മോശം അനുഭവമുണ്ടായിട്ടുണ്ട്': മനീഷ കൊയിരാള

മുന്‍പ് ഇഴുകിചേര്‍ന്നുള്ള രംഗം അഭിനയിച്ചപ്പോള്‍ തനിക്ക് മോശം അനുഭവമുണ്ടായിട്ടുണ്ടെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് താരം

Manisha Koirala
മനീഷ കൊയിരാളഇൻസ്റ്റ​ഗ്രാം
Edited by :Manju
Last Updated :10 മേയ് 2024, 3:04 pm IST

ഒരുകാലത്ത് ബോളിവുഡ് അടക്കിവാണ നടിയാണ് മനീഷ കൊയിരാള. ഇപ്പോഴും സിനിമയില്‍ സജീവമാണ് താരം. സഞ്ജയ് ലീല ബന്‍സാലിയുടെ നെറ്റ്ഫ്‌ളിക്‌സ് സീരീസായ ഹീരമണ്ടിയിലാണ് താരം അവസാനമായി എത്തിയത്.

മുന്‍പ് ഇഴുകിചേര്‍ന്നുള്ള രംഗം അഭിനയിച്ചപ്പോള്‍ തനിക്ക് മോശം അനുഭവമുണ്ടായിട്ടുണ്ടെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് താരം. 2018ല്‍ പുറത്തിറങ്ങിയ ലസ്റ്റ് സ്റ്റോറീസില്‍ അഭിനയിക്കാനായി സംവിധായകന്‍ ദിബാകര്‍ ബാനര്‍ജി സമീപിച്ചപ്പോഴാണ് താരം ഇതേക്കുറിച്ച് പറഞ്ഞത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇഴുകിച്ചേര്‍ന്നുള്ള രംഗങ്ങളില്‍ അഭിനയിക്കുന്നതില്‍ എനിക്ക് ചില നിയന്ത്രണങ്ങളുണ്ടെന്നും മുന്‍പ് തനിക്ക് മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്നുമാണ് താരം പറഞ്ഞത്. തന്റെ ആശങ്ക കേട്ട ദിബാകര്‍ അതിന് പരിഹാരം കണ്ടെന്നും മനീഷ കൊയിരാള കൂട്ടിച്ചേര്‍ത്തു. ഹീരമണ്ടിയില്‍ വേശ്യാലയത്തിന്റെ ഉടമയുടെ വേഷത്തിലാണ് മനീഷ എത്തുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now