
ലാൽബാഗ് രാജയിൽ ഗണപതിയുടെ അനുഗ്രഹം തേടി പൃഥ്വിരാജും സുപ്രിയയും; വൈറലായി ദൃശ്യങ്ങൾ
ആദ്യ ദിവസം തന്നെ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് തിയറ്ററുകളിൽ നിന്ന് ലഭിച്ചത്.

മുംബൈയിലെ പ്രശസ്തമായ ലാൽബാഗ് രാജ ഗണേശ മണ്ഡപത്തിലെത്തി നടൻ പൃഥ്വിരാജ്. തിങ്കളാഴ്ചയാണ് ഭാര്യ സുപ്രിയയ്ക്കൊപ്പം പൃഥ്വിരാജ് ക്ഷേത്ര ദർശനത്തിനെത്തിയത്. ക്ഷേത്രത്തിലെത്തി കാണിക്കയും അർപ്പിച്ച ശേഷമാണ് പൃഥ്വിരാജ് മടങ്ങിയത്. വെളുത്ത നിറത്തിലെ കുർത്തയും പൈജാമയും ധരിച്ച പൃഥ്വിരാജിന്റെ വിഡിയോകൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലാണ്.
വ്യവസായി അനന്ത് അംബാനി, ബോളിവുഡ് താരങ്ങളായ ഷാരുഖ് ഖാൻ, സുഹാന ഖാൻ, പരിണീതി ചോപ്ര, ഖലീഫയിലൂടെ മലയാളത്തിൽ അരങ്ങേറിയ ബോളിവുഡ് താരം നീൽ നിതിൻ മുകേഷ് എന്നിവരുൾപ്പെടെ നിരവധി പേർ തിങ്കളാഴ്ച ഇവിടെ ദർശനം നടത്തിയിരുന്നു. ക്രിക്കറ്റ് താരം രോഹിത് ശർമ ഉൾപ്പെടെയുള്ളവരും കഴിഞ്ഞ ദിവസങ്ങളിൽ ഇവിടെയെത്തിയിരുന്നു.
കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ
ഇവിടെ ക്ലിക്ക് ചെയ്യുക
മുംബൈയിൽ സ്ഥിരതാമസമാക്കിയ പൃഥ്വിരാജ് പ്രധാന വേഷത്തിലെത്തിയ ബോളിവുഡ് ചിത്രം 'ദായ്‌റ' കഴിഞ്ഞ ദിവസമാണ് തിയറ്ററുകളിലെത്തിയത്. പൃഥ്വിരാജ് പൊലീസ് വേഷത്തിലെത്തിയ ചിത്രത്തിൽ കരീന കപൂർ ആണ് നായിക. മേഘ്‌ന ഗുൽസാർ ആണ് ചിത്രം സംവിധാനം ചെയ്തത്. ആദ്യ ദിവസം തന്നെ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് തിയറ്ററുകളിൽ നിന്ന് ലഭിച്ചത്.
ബോക്സ് ഓഫീസിലും ചിത്രം മോശം പ്രകടനമാണ് കാഴ്ച വയ്ക്കുന്നത്. 5.93 കോടിയാണ് ചിത്രം ഇതുവരെ ഇന്ത്യയിൽ നിന്ന് ആകെ കളക്ട് ചെയ്തത്. ആഗോളതലത്തിൽ 7.68 കോടിയാണ് ചിത്രം ഇതുവരെ നേടിയിരിക്കുന്നത്. വിനായക ചതുർഥി ആഘോഷത്തോട് അനുബന്ധിച്ച് മുംബൈയിൽ ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്ന ഗണേശ വിഗ്രഹമാണ് ലാൽബാഗ് രാജ.
സാധാരണക്കാർ മുതൽ സിനിമാ താരങ്ങൾ വരെ ഇവിടെയെത്താറുണ്ട്. ഏറ്റവും കൂടുതൽ ഭക്തജനങ്ങളെ ആകർഷിക്കുന്ന ലാൽബാഗ് രാജ ഏറ്റവും ഒടുവിലാണ് നിമജ്ജനത്തിന് പുറപ്പെടുക. വിനായക ചതുർഥിയോട് അനുബന്ധിച്ച് സ്ഥാപിക്കപ്പെടുന്ന വിഗ്രഹത്തിൽ 11 ദിവസം ആളുകൾക്ക് ദർശനം നടത്താം. തുടർന്ന് വിഗ്രഹം അറബിക്കടലിൽ നിമജ്ജനം ചെയ്യും.
News Now
'ഇത്തിരി പോന്ന എന്റെ പിറകെ ആട്ടിന്‍ കുട്ടിയെപ്പോലെ അവന് നടന്നു; ആ വീട്ടുകാര്‍ എങ്ങനെ സഹിക്കും'; പല്ലാട്ട് ബ്രഹ്മദത്തനെ ഓര്‍ത്ത് മീനാക്ഷി

'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

Summary
Actor Prithviraj pays visit to Lalbaugcha Raja.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


'ജബ് വീ മെറ്റ്' എഴുതിയത് ആരാണ്?; സംവിധായകനെന്ന് അവതാരകന്, അല്ലെന്ന് പൃഥ്വിരാജ്; രാജുവേട്ടന് തെറ്റിയെന്ന് കമന്റുകള്‍

മലയാളി അല്ലാത്ത എല്ലാവരും കണ്ടിരിക്കേണ്ട മലയാളം സിനിമ ഏത്? പൃഥ്വിരാജ് പറഞ്ഞത് ഒറ്റപ്പേര് മാത്രം


