'റേഡിയേഷന്റെ സമയത്ത് പേടിയായി, ധൈര്യം തന്നത് മമ്മൂട്ടിയുടെ വാക്കുകള്‍'; വികാരഭരിതനായി മണിയന്‍പിള്ള രാജു

സുഖമില്ലാതായപ്പോള്‍ ഞാന്‍ മമ്മൂട്ടിയെ ഒന്ന് വിളിച്ചു.

Mammootty, Maniyanpilla Raju
Mammootty, Maniyanpilla Raju
Edited by :അബിന്‍ പൊന്നപ്പന്‍
Last Updated :31 മാർച്ച് 2026, 12:56 pm IST

നടനായും നിര്‍മാതാവും മലയാള സിനിമയില്‍ ഒരിടം നേടിയെടുത്തിട്ടുണ്ട് മണിയന്‍പിള്ള രാജു. കോമഡിയും ക്യാരക്ടര്‍ റോളുകളുമെല്ലാം ചെയ്ത് കയ്യടി നേടിയിട്ടുണ്ട് മണിയന്‍പിള്ള രാജു. അഭിനയത്തിന് പുറമെ മലയാളികള്‍ എന്നെന്നും ഓര്‍ത്തിരിക്കുന്ന സിനിമകളൊരുക്കി നിര്‍മാതാവെന്ന നിലയിലും അദ്ദേഹം സ്വയം അടയാളപ്പെടുത്തിയിട്ടുണ്ട്.

അടുത്തിടെയാണ് മണിയന്‍പിള്ള രാജു ക്യാന്‍സര്‍ ബാധിതനാകുന്നത്. രോഗത്തെ പരാജയപ്പെടുത്തി വീണ്ടും അഭിനയത്തില്‍ സജീവമാവുകയാണ് മണിയന്‍പിള്ള രാജു. തിരിച്ചുവരവില്‍ അദ്ദേഹം അഭിനയിച്ച ചിത്രം പ്രതിഛായ കഴിഞ്ഞ ദിവസമാണ് തിയേറ്ററിലേക്ക് എത്തിയത്.

രോഗബാധിതനായിരുന്ന സമയത്ത് മമ്മൂട്ടി തന്നോട് പറഞ്ഞ വാക്കുകള്‍ പങ്കുവെക്കുകയാണ് മണിയന്‍പിള്ള രാജു. പ്രതിഛായയുടെ പ്രൊമോഷന്റെ ഭാഗമായി ജിഞ്ചര്‍ മീഡിയ എന്റര്‍ടെയ്ന്‍മെന്റ്‌സിനോട് സംസാരിക്കുകയായിരുന്നു മണിയന്‍പിള്ള രാജു. റേഡിയേഷന്‍ ചെയ്യുന്നതിനിടെ പേടി തോന്നുമ്പോള്‍ മമ്മൂട്ടി പറഞ്ഞ വാക്കുകള്‍ താന്‍ ഓര്‍ക്കുമായിരുന്നുവെന്നാണ് മണിയന്‍പിള്ള രാജു പറയുന്നത്.

''എനിക്ക് സുഖമില്ലാതായപ്പോള്‍ ഞാന്‍ മമ്മൂട്ടിയെ ഒന്ന് വിളിച്ചു. ഇങ്ങനെയാണ്, എനിക്ക് സുഖമില്ല, സര്‍ജറി വേണം എന്ന് പറഞ്ഞു. അദ്ദേഹം പറഞ്ഞ മറുപടി എനിക്ക് അങ്ങേയറ്റത്തെ ഉത്തേജനം തരുന്നതായിരുന്നു. നീ ഫൈറ്റ് ചെയ്യണമെടാ, നീ വിട്ടു കൊടുക്കരുത്, ഫൈറ്റ് ചെയ്ത് തിരിച്ചുവരണം എന്ന് പറഞ്ഞു'' മണിയന്‍പിള്ള രാജു പറയുന്നു.

''റേഡിയേഷന്‍ ചെയ്യുമ്പോള്‍ പേടി വരും. അപ്പോള്‍ ഞാന്‍ കണ്ണടച്ചു പിടിച്ച് മമ്മൂട്ടി പറഞ്ഞ വാക്കുകള്‍ ഓര്‍ക്കും. ഫൈറ്റ് ചെയ്യണമെടാ, ഫൈറ്റ് ചെയ്യണം എന്ന് പറയും. അതുപോലെയാണ് അഭിനയത്തിലേക്ക് വരാനും, മുന്നോട്ട് പോകാനും നമ്മള്‍ ഫൈറ്റ് ചെയ്യണം. എന്നു കരുതി വേറൊരാളെ ഇല്ലാതാക്കണം എന്നല്ല. നമ്മള്‍ സത്യസന്ധമായിരിക്കണം. നേരെ ചൊവ്വെയായിരിക്കണം. ഭാഗ്യം താനെ തേടി വരും'' താരം പറയുന്നു.

News Now

Summary

Maniyanpilla Raju was scared during radiation treatment. It is Mammootty's word gave him courage.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates