പൃഥ്വിരാജിന്റെ 'കാപ്പ'യിൽ നിന്ന് മഞ്ജു വാര്യർ പിന്മാറി

സംവിധായകന്റെ പിൻമാറ്റത്തിനു പിന്നാലെയാണ് മഞ്ജുവിന്റേയും പിൻമാറ്റം

ചിത്രം: ഫേയ്സ്ബുക്ക്
Last Updated :20 January 2024, 9:04 am IST
Edited by :migrator

കടുവയുടെ വിജയത്തിനുശേഷം പൃഥ്വിരാജും ഷാജി കൈലാസും ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രം കാപ്പയില്‍ നിന്ന് നടി മഞ്ജു വാര്യര്‍ പിന്മാറി. തമിഴ് സൂപ്പർതാരം അജിത് കുമാർ നായകനായെത്തുന്ന പുതിയ സിനിമയുടെ തിരക്കുകളെ തുടര്‍ന്നാണ് മഞ്ജുവിന്റെ പിന്മാറ്റമെന്ന് താരത്തോട് അടുത്ത വൃത്തങ്ങള്‍ സ്ഥിരീകരിച്ചു.

മൾട്ടി സ്റ്റാർ ചിത്രമായി ഒരുങ്ങുന്ന കാപ്പയിൽ പൃഥ്വിരാജിനും മഞ്ജു വാര്യരും കൂടാതെ ആസിഫ് അലിയും അന്നാ ബെന്നും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുമെന്നാണ് പറഞ്ഞിരുന്നത്. വേണു ആണ് സിനിമ ആദ്യം സംവിധാനം ചെയ്യാൻ തീരുമാനിച്ചിരുന്നു. വേണു പിന്മാറിയതോടെയാണ് ഷാജി കൈലാസ് സംവിധായകനായത്. 

തിരുവനന്തപുരം നഗരത്തിലെ അദൃശ്യ അധോലോകത്തെക്കുറിച്ചാണ് സിനിമ പറയുന്നത്. തിരുവനന്തപുരം തന്നെയാവും സിനിമയുടെയും പശ്ചാത്തലം. ജി ആര്‍ ഇന്ദുഗോപന്‍ എഴുതിയ 'ശംഖുമുഖി' എന്ന നോവെല്ലയെ ആസ്‍പദമാക്കിയാണ് സിനിമ. ഇന്ദുഗോപന്‍ തന്നെ തിരക്കഥയൊരുക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം സാനു ജോണ്‍ വര്‍ഗീസ് ആണ്. ജിനു വി ഏബ്രഹാം, ഡോള്‍വിന്‍ കുര്യാക്കോസ് ദിലീഷ് നായര്‍ എന്നിവരുടെ പങ്കാളിത്തത്തില്‍ ആരംഭിച്ച തിയേറ്റര്‍ ഓഫ് ഡ്രീംസ്, ഫെഫ്ക റൈറ്റേഴ്‌സ് യൂണിയന്റെ സഹകരണത്തില്‍ നിര്‍മ്മിക്കുന്ന ചിത്രമാണ് കാപ്പ.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now