'ലോകത്തിലെ എല്ലാ പ്രശ്നവും നിങ്ങളുടെ തലയിലല്ല'; ചിത്രങ്ങളുമായി മഞ്ജു വാര്യർ

ആയിഷ സിനിമയുടെ പ്രമോഷനായി കഴിഞ്ഞ ദിവസം താരം കോഴിക്കോട് എത്തിയിരുന്നു

മഞ്ജു വാര്യർ/ചിത്രം: ഫേയ്സ്ബുക്ക്
Last Updated :20 January 2024, 9:15 am IST
Edited by :migrator

മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. അജിത്ത് കുമാർ നായികയായി എത്തുന്ന തുനിവിലൂടെ തമിഴ് സിനിമാലോകവും പിടിച്ചെടുക്കാനുള്ള തയാറെടുപ്പിലാണ് താരം. കൂടാതെ മഞ്ജു പ്രധാന വേഷത്തിലെത്തുന്ന ആയിഷയും റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത് താരം പങ്കുവച്ച ചിത്രങ്ങളും അതിനു നൽകിയ അടിക്കുറിപ്പുമാണ്. 

ആയിഷ സിനിമയുടെ പ്രമോഷനായി കഴിഞ്ഞ ദിവസം താരം കോഴിക്കോട് എത്തിയിരുന്നു. ഇതിന്റെ ചിത്രങ്ങളാണ് താരം പങ്കുവച്ചത്. പിങ്കിഷ് പർപ്പിൾ നിറത്തിലുള്ള കുർത്ത സെറ്റിൽ അതിസുന്ദരിയായാണ് മഞ്ജുവിനെ കാണുന്നത്. ഇതിനൊപ്പം ആരാധകർക്ക് വലിയൊരു സന്ദേശമാണ് താരം നൽകിയത്. ചിരിക്കൂ, ലോകത്തിലെ എല്ലാ പ്രശ്നവും നിങ്ങളുടെ തലയിലല്ല എന്നാണ് മഞ്ജു കുറിച്ചത്. 

Story image

ആരാധകരുടെ മനം കവരുകയാണ് മഞ്ജു വാര്യരുടെ ചിത്രവും അടിക്കുറിപ്പ്. നിരവധി പേരാണ് താരത്തെ പ്രശംസിച്ചുകൊണ്ട് കമന്റ് ചെയ്തിരിക്കുന്നത്. പറഞ്ഞത് ശരിയാണെന്നും എന്നും ചിരിച്ചുകൊണ്ടിരിക്കൂ എന്നുമാണ് ആരാധകരുടെ കമന്റുകൾ. 45 വയസായെന്ന് പറയുമോ എന്നായിരുന്നു ഒരാളുടെ കമന്റ്. 

കഴിഞ്‍ ദിവസം ആയിഷയുടെ ട്രെയിലർ പുറത്തുവന്നിരുന്നു. ഈ മാസം 20നാണ് ചിത്രം തിയറ്ററിൽ എത്തുക. തുനിവിൽ ശക്തമായ റോളിലാണ് മഞ്ജു എത്തുന്നത്. താരത്തിന്റെ ആക്ഷൻ രം​ഗങ്ങൾ ഇതിനോടകം വലിയ ശ്രദ്ധ നേടിയിരുന്നു. കൺമണി എന്ന കഥാപാത്രമായാണ് താരം എത്തുക. 11ന് ചിത്രം തിയറ്ററിൽ എത്തും. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now