കൂടുതൽ കാലം അറിയുന്നതല്ല, കൂടെയുണ്ട് എന്ന് പറയുന്നവരാണ് സുഹൃത്ത്, നീ അത് തെളിയിച്ചു; സണ്ണി വെയിനോട് മഞ്ജു വാര്യർ

സണ്ണിയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് പോസ്റ്റ്

സണ്ണി വെയിനും മഞ്ജു വാര്യരും/ ഫേയ്സ്ബുക്ക്
Last Updated :20 January 2024, 8:48 am IST
Edited by :migrator

നടൻ സണ്ണി വെയിനിന് പിറന്നാൾ ആശംസകളുമായി നടി മഞ്ജു വാര്യർ. കൂടുതൽ കാലം അറിയുന്നവരല്ല കൂടെയുണ്ട് എന്ന് പറയുന്നവരാണ് സുഹൃത്ത് എന്നാണ് സണ്ണിക്ക് പിറന്നാൾ ആശംസകൾ നേർന്ന് മഞ്ജു കുറിച്ചത്. സണ്ണിയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് പോസ്റ്റ്. 
‍
ഏറ്റവും കൂടുതൽ കാലം അറിയുക എന്നതല്ല സൗഹൃദം. നിനക്കൊപ്പം ഞാനുണ്ടാകും എന്നു പറഞ്ഞ് ജീവിതത്തിലേക്ക് കടന്നുവന്ന്, അത് തെളിക്കുന്നതാണ് സൗഹൃദം. ഹാപ്പി ബർത്ത്ഡേ ഡിയർ വൺ- മഞ്ജു കുറിച്ചു. 

ചതുർമുഖം എന്ന ചിത്രത്തിലാണ് മഞ്ജു വാര്യരും സണ്ണി വെയിനും ആദ്യമായി ഒന്നിക്കുന്നത്. അതിന് പിന്നാലെ സണ്ണി ആദ്യമായി നിർമാതാവാകുന്ന പടവെട്ട് എന്ന ചിത്രത്തിലും മഞ്ജു അതിഥി താരമായി എത്തുന്നുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now