ഡ്രൈവിങ് സീറ്റിൽ മഞ്ജു വാര്യർ; വാഹനം തടഞ്ഞു നിർത്തി പരിശോധിച്ച് ഫ്ലയിങ് സ്ക്വാഡ്- വിഡിയോ
ചിദംബരം-തിരുച്ചിറപ്പള്ളി റോഡിൽ ലാൽഗുഡിക്ക് സമീപത്തുവച്ചാണ് വണ്ടി പരിശോധിച്ചത്

ചെന്നൈ: നടി മഞ്ജു വാര്യരുടെ കാർ തടഞ്ഞുനിർത്തി പരിശോധിച്ച് തമിഴ്നാട് ഫ്ലയിങ് സ്‌ക്വാഡ്. തെരഞ്ഞെടുപ്പ് അടുത്തതോടെ തമിഴ്നാട്ടിൽ വ്യാപകമായി നടത്തുന്ന പരിശോധനയ്ക്കിടെയാണ് ഫ്ലയിങ് സ്‌ക്വാഡ് മഞ്ജുവിന്റെ കാറിലും പരിശോധന നടത്തിയത്.
ചിദംബരം-തിരുച്ചിറപ്പള്ളി റോഡിൽ ലാൽഗുഡിക്ക് സമീപത്തുവച്ചാണ് വണ്ടി പരിശോധിച്ചത്. മഞ്ജു തന്നെയാണ് വണ്ടി ഓടിച്ചിരുന്നത്. അപ്രതീക്ഷിതമായി സിനിമാതാരത്തെ റോഡിൽ കണ്ടതോടെ ആള് കൂടുകയായിരുന്നു. സെൽഫിയെടുക്കാൻ കാറിനടുത്ത് എത്തിയവർക്കൊപ്പം താരം ഫോട്ടോയ്ക്ക് പോസ് ചെയ്തു. മഞ്ജുവിന്റെ കാറിൽ സംശയാസ്പദമായ വസ്തുക്കളൊന്നും കണ്ടെത്താത്തതിനെ തുടർന്ന് പെട്ടന്നു തന്നെ ഉദ്യോഗസ്ഥർ തെരച്ചിൽ പൂർത്തിയാക്കി വിട്ടയച്ചു.
#WATCH | Tamil Nadu: Actress Manju Warrier's car was checked by election officials in Trichy.
— ANI (@ANI) April 7, 2024
After the inspection, Manju Warrier left from Trichy. pic.twitter.com/1gnNBnYfrm
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
തെരഞ്ഞെടുപ്പ് സമയങ്ങളിൽ നടക്കാറുള്ള അനധികൃത പണക്കടത്തും മറ്റു നിയമവിരുദ്ധ പ്രവർത്തനങ്ങളും തടയാനാണ് ഫ്‌ളയിംഗ് സ്‌ക്വാഡ് പരിശോധന നടത്തുന്നത്. ഭരണപക്ഷ നേതാക്കളുടെയും പ്രതിപക്ഷ നേതാക്കളുടെയും ഉൾപ്പെടെയുള്ള വാഹനങ്ങളിൽ നിരന്തരം പരിശോധന നടക്കാറുണ്ട്. കനിമൊഴി എംപിയുടെ വാഹനവും തൂത്തുക്കുടിയിൽ ഫ്ലയിങ് സ്ക്വാഡ് പരിശോധിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
Jantar Mantar Protest: എംപിമാരുടെ വാഹനം തടഞ്ഞ് പൊലീസ്, റോഡിലിറങ്ങി പ്രതിഷേധവുമായി രാഹുലും പ്രിയങ്കയും; തലസ്ഥാനം സംഘർഷ ഭരിതം

റിട്ടയര്‍ ആയോ?, കൈയില്‍ വലിയ തുക ഉണ്ടോ?; എങ്ങനെ നിക്ഷേപിക്കണം എന്ന കണ്ഫ്യൂഷന് വേണ്ട!, ഇതാ ഒരു പ്ലാന്‍

'ചേട്ടാ, നമ്മുടെ ഈ ഫോട്ടോയ്ക്ക് മിനിമം ഒരു “പയിനായിരം” ലൈക്ക് എങ്കിലും കിട്ടുമെന്ന് തോന്നുന്നു'; ചിത്രവുമായി മനോജ് കെ ജയൻ

ചോറും ബീൻസും ഓട്സും വാൽനട്ടും, ആരോഗ്യകരമായ 5 ഭക്ഷണ കോമ്പിനേഷൻ

Related News

'കൈക്കോട്ടും കണ്ടിട്ടില്ല' പാടേണ്ടിയിരുന്നത് ഞാന്‍, വേഷമുണ്ടേലേ പാടുവെന്ന് വിനീതിനോട് പറഞ്ഞു: മഞ്ജു വാര്യര്‍

'എന്തോന്ന് പ്രതികരിക്കണം, അന്തസുള്ള പിള്ളേര് മിണ്ടാതിരിക്കും'; മഞ്ജു വാര്യരെ പ്രശംസിച്ച് മല്ലിക സുകുമാരൻ

