'എന്നെ പോൺ സ്റ്റാറെന്ന് വിളിച്ചു'; വളരെ അധികം വേദനിച്ചെന്ന് മനോജ് ബാജ്പെയി

സിനിമ റിവ്യൂകളിൽ തന്നെ അധിക്ഷേപിച്ചുകൊണ്ടുള്ള കമന്റുകൾ വരുമായിരുന്നു എന്നാണ് താരം പറയുന്നത്

Manoj Bajpayee
മനോജ് ബാജ്പെയിSource by : ഫെയ്സ്ബുക്ക്
Last Updated :11 May 2024, 11:38 am IST

ശക്തമായ വേഷങ്ങളിലൂടെ ഇന്ത്യൻ സിനിമാപ്രേമികളുടെ മനംകവർന്ന നടനാണ് മനോജ് ബാജ്പെയി. തുടക്കകാലത്ത് കടന്നുപോയ പ്രതിസന്ധികളെക്കുറിച്ച് താരം തുറന്നു പറയാറുണ്ട്. സിനിമ റിവ്യൂകളിൽ തന്നെ അധിക്ഷേപിച്ചുകൊണ്ടുള്ള കമന്റുകൾ വരുമായിരുന്നു എന്നാണ് താരം പറയുന്നത്. ഒരിക്കൽ ഒരു റിവ്യൂവിൽ തന്നെ പോൺ സ്റ്റാർ എന്ന് വിളിച്ചെന്നും അത് ഏറെ വേദനിപ്പിച്ചെന്നുമാണ് മനോജ് പറയുന്നത്.

സാധാരണ വിമർശനങ്ങളിൽ ഞാൻ പ്രതികരിക്കാറില്ല. പക്ഷേ തെറ്റായി തന്നെ ക്വാട്ട് ചെയ്യുമ്പോൾ അത് എവിടെയാണ് പറഞ്ഞതെന്ന് ചോദിക്കാറുണ്ട്. എന്റെ മോശം പെർഫോർമൻസിനെക്കുറിച്ചും മോശം ലുക്കിനേക്കുറിച്ചുമെല്ലാം പറഞ്ഞാൽ ഞാൻ പ്രതികരിക്കില്ല. എന്റെ അടുത്ത വർക്കുകളിലാവും അതിനു മറുപടിയുണ്ടാവുക. എന്നെ വർഗീയമാറ്റും അധിക്ഷേപിക്കുന്ന തരത്തിലുള്ള സിനിമ റിവ്യൂകളുടെ പേപ്പർ കട്ടിങ് എന്റെ കയ്യിലുണ്ട്. ഫറെ എന്ന സിനിമയെക്കുറിച്ചുള്ള റിവ്യൂവിൽ പറഞ്ഞത് ഞാൻ പോൺ സ്റ്റാറാകും എന്നാണ്. അത് എന്നെ വേദനിപ്പിച്ചു. അത്രയും വൃത്തികെട്ട രീതിയിൽ ഒരിക്കലും റിവ്യൂ ചെയ്യരുത്. നിങ്ങൾക്ക് സിനിമയെക്കുറിച്ച് പറയാം. അതെങ്ങനെയാണ് എന്നെ പോൺ സ്റ്റാർ ആക്കുന്നത്. അങ്ങനെ പറയാവുന്ന രീതിയിൽ ഒന്നും ഞാൻ ചെയ്തിട്ടില്ല. - മനോജ് ബാജ്‌പെയി പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

നിറത്തിന്റെ പേരിലും താൻ പലരീതിയിൽ ആക്ഷേപിക്കപ്പെട്ടിട്ടുണ്ടെന്നും താരം കൂട്ടിച്ചേർത്തു. സുബെയ്ദ എന്ന ചിത്രത്തിൽ മഹാരാജാവിന്റെ വേഷത്തിലാണ് ഞാൻ എത്തിയത്. നന്നായി ചെയ്തിട്ടുണ്ട് പക്ഷേ രാജകുമാരനെ പോലെയില്ലെന്നായിരുന്നു പറഞ്ഞത്. അവർ എത്ര വലിയ വർഗീയ വാതികളാണെന്ന് അവർ അറിയുന്നില്ല.- താരം കൂട്ടിച്ചേർത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now