
'കുറേ നേരം സംസാരിച്ചും പാടിയും ഇരുന്നപ്പോൾ കിട്ടിയ സന്തോഷത്തിന് അതിരുകളില്ല'; യേശുദാസിനൊപ്പം വിഷു ആഘോഷിച്ച് മനോജ് കെ ജയൻ
അദ്ദേഹത്തിനൊപ്പം കുറേ നേരം സംസാരിച്ചും പാടിയും ഇരുന്നപ്പോൾ കിട്ടിയ സന്തോഷത്തിന് അതിരുകളില്ല.

ഗാനഗന്ധർവൻ യേശുദാസിനൊപ്പം വിഷു ആഘോഷിച്ച് നടൻ മനോജ് കെ ജയൻ. അമേരിക്കയിലെ യേശുദാസിന്റെ വീട്ടിലെത്തിയാണ് മനോജ് കെ ജയൻ വിഷു ആശംസകൾ നേർന്നത്. യേശുദാസിനൊപ്പമുള്ള ചിത്രങ്ങളും നടൻ പങ്കുവച്ചിട്ടുണ്ട്. അദ്ദേഹത്തിനൊപ്പം കുറേ നേരം സംസാരിച്ചും പാടിയും ഇരുന്നപ്പോൾ കിട്ടിയ സന്തോഷത്തിന് അതിരുകളില്ല.
തൻ്റെ അച്ഛൻ്റെ അനുഗ്രഹമായി ഈ അവസരത്തെ മനസ്സിലാക്കുന്നുവെന്നും മനോജ് കെ ജയൻ സോഷ്യൽ മീഡിയയിൽ കുറിച്ചു. പതിവ് രീതിയിൽ വെള്ള വസ്ത്രം ധരിച്ചാണ് യേശുദാസിനെ ചിത്രങ്ങളിൽ കാണാൻ കഴിയുക.
കഴിഞ്ഞ കുറേ വർഷങ്ങളായി യേശുദാസും കുടുംബവും അമേരിക്കയിലെ ഡാലസിലാണു താമസം. കോവിഡ് കാലത്തിനു ശേഷം അദ്ദേഹം ഇന്ത്യയിലേക്കു വന്നിട്ടില്ല. ഇടയ്ക്ക് അമേരിക്കയിലെ വേദികളിൽ കച്ചേരികളും അവതരിപ്പിക്കുന്നുണ്ട് ഗായകൻ.
വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത കരം ആണ് മനോജ് കെ ജയന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. സിനിമയിലെ മനോജ് കെ ജയന്റെ കഥാപാത്രം ഏറെ ശ്രദ്ധ നേടുകയും ചെയ്തു. ആസിഫ് അലി നായകനായെത്തിയ രേഖാചിത്രത്തിലെ കഥാപാത്രമാണ് അടുത്തിടെ നടന് ഒരു ബ്രേക്ക് ആയി മാറിയത്. ചിത്രത്തിലെ വക്കച്ചൻ എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു.
News Now
ഉണക്കമീൻ വിറ്റിരുന്ന സാംസങ് മുതൽ ട്രാക്ടർ വിറ്റിരുന്ന ലാംബോർഗിനി വരെ; വമ്പൻ ബ്രാൻഡുകളുടെ തുടക്കം
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
Summary
Cinema News: Manoj K Jayan's Vishu celebration with Yesudas.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


'നല്ല കാര്യം, പക്ഷേ ആ രോഗിയെ അങ്ങനെയല്ല മാറ്റേണ്ടത്': ട്രോമ പ്രോട്ടോക്കോൾ ഓർമ്മിപ്പിച്ച് ഡോ. മനോജ് വെള്ളനാട്

'എനിക്ക് അബദ്ധം പറ്റിയതാണ്, സ്പെഷ്യൽ ജൂറി അവാർഡ് തരാമായിരുന്നുവെന്ന് ഐ വി ശശി പറഞ്ഞു', 'സ്പിരിറ്റ്' വിവാദത്തിൽ നന്ദു


