ദേശീയ ​ഗാനത്തെ 'ആക്ഷൻ സോങ്ങാക്കി', ചോദ്യം ചെയ്ത ആളെ ഭ്രാന്തൻ എന്ന് ആക്ഷേപിച്ചു; മൻസൂർ അലി ഖാൻ വീണ്ടും വിവാദത്തിൽ

മുൻസൂർ അലി ഖാൻ ദേശീയ ​ഗാനം ആലപിക്കുകയായിരുന്നു

മൻസൂർ അലി ഖാൻ/ചിത്രം: ഫെയ്സ്ബുക്ക്
Last Updated :20 January 2024, 9:27 am IST

നടി തൃഷയെക്കുറിച്ച് മോശം പരാമർശം നടത്തിയതുമായി ബന്ധപ്പെട്ട് വിവാദത്തിൽ അകപ്പെട്ടിരിക്കുകയാണ് നടൻ മൻസൂർ അലി ഖാൻ. താരത്തിനെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. ഇപ്പോൾ മറ്റൊരു വിവാദത്തിൽ അകപ്പെട്ടിരിക്കുകയാണ് താരം. ദേശീയ ​ഗാനത്തെ അപമാനിച്ചു എന്നാണ് ആരോപണം. 

തൃഷയുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിക്കാൻ മൻസൂർ അലി ഖാൻ ഒരു പത്രസമ്മേളനം വിളിച്ചിരുന്നു. സമ്മേളനത്തിന് ശേഷം മുൻസൂർ അലി ഖാൻ ദേശീയ ​ഗാനം ആലപിക്കുകയായിരുന്നു. എന്നാൽ ദേശീയ ​ഗാനം ആലപിക്കേണ്ടതിന്റെ ചിട്ടകളൊന്നും പാലിക്കാതെയായിരുന്നു താരത്തിന്റെ പാട്ട്. കൈകൊണ്ട് മുടി ശരിയാക്കുന്നതും ആക്ഷൻ കാണിക്കുന്നതുമെല്ലാം വിഡിയോയിലുണ്ട്. 

പിന്നാലെ താരത്തെ അവിടെയുണ്ടായിരുന്ന ചിലർ ചോദ്യം ചെയ്തു. ദേശീയ ​ഗാനത്തെ അപമാനിച്ചു എന്നാണ് അവർ ആരോപിച്ചു. നിങ്ങളെ ആരാണ് അയച്ചേക്കുന്നത് എന്ന് അറിയാമെന്നും നിങ്ങൾക്ക് ഭ്രാന്താണ് എന്നുമായിരുന്നു മൻസൂർ അലി ഖാന്റെ പ്രതികരണം. ഇതിന്റെ വിഡിയോ പുറത്തുവന്നതോടെ മുൻസൂർ അലി ഖാനെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now