നായകന് 30 വയസ് കൂടുതല്‍: മറുപടിയുമായി മാനുഷി ചില്ലര്‍

അക്ഷയ്‌ക്കൊപ്പം തന്നെയുള്ള ബഡേ മിയാന്‍ ഛോട്ടെ മിയാന്‍ എന്ന ചിത്രമാണ് ഏറ്റവും അവസാനം പുറത്തിറങ്ങിയത്

Manushi Chhillar
മാനുഷി ചില്ലറും അക്ഷയ് കുമാറുംഫെയ്സ്ബുക്ക്
Last Updated :21 April 2024, 4:54 pm IST
Edited by :Manju

ലോകസുന്ദരി പട്ടം നേടി ഇന്ത്യയുടെ അഭിമാനമായ താരമാണ് മാനുഷി ഛില്ലര്‍. താരം അഭിനയ രംഗത്തേക്ക് കാലെടുത്തു വെക്കുന്നത് അക്ഷയ് കുമാറിന്റെ നായികയായിട്ടാണ്. ചന്ദ്രപ്രകാശ് ദ്വിവേദിയുടെ സാമ്രാട്ട് പൃഥ്വിരാജ് ആയിരുന്നു ആദ്യ ചിത്രം. അക്ഷയ്‌ക്കൊപ്പം തന്നെയുള്ള ബഡേ മിയാന്‍ ഛോട്ടെ മിയാന്‍ എന്ന ചിത്രമാണ് ഏറ്റവും അവസാനം പുറത്തിറങ്ങിയത്. അക്ഷയ് കുമാറുമായുള്ള മാനുഷിയുടെ പ്രായവ്യത്യാസം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. ഇപ്പോള്‍ അതിന് മറുപടി നല്‍കിയിരിക്കുകയാണ് താരം.

ഇരുവരും തമ്മില്‍ 30 വയസിന്റെ വ്യത്യാസമുണ്ട്. പ്രായം കൂടിയ ആള്‍ക്കൊപ്പം അഭിനയിക്കുന്നതില്‍ തെറ്റായിട്ടൊന്നുമില്ല എന്നാണ് മാനുഷി പറയുന്നത്. 'സൂപ്പര്‍സ്റ്റാറിനൊപ്പം ജോലി ചെയ്യുന്നത് നല്ലതാണ്. നിങ്ങളെ കൂടുതല്‍ ആളുകളിലേക്ക് എത്തിക്കാന്‍ അത് സഹായിക്കും. എന്റെ ആദ്യത്തെ സിനിമയേക്കുറിച്ച് പറയുകയാണെങ്കില്‍ അതില്‍ പ്രായ വ്യത്യാസം ഉണ്ടായിരുന്നു. ഈ ചിത്രത്തില്‍ പാട്ടുകളിലാണ് ഒന്നിച്ച് വരുന്നത്. അതില്‍ ജോഡികളൊന്നുമല്ല. ചെയ്യാന്‍ പാടില്ലാത്തതോ തെറ്റോ ഒന്നും അല്ലല്ലോ. അത് പ്രണയ കഥ പോലെയൊന്നുമല്ലല്ലോ.' മാനുഷി പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

2017ലാണ് മാനുഷി സൗന്ദര്യ റാണിയാവുന്നത്. സാമ്രാട്ട് പൃഥ്വിരാജിലൂടെ അഭിനയത്തിലേക്ക്് ചുവടുവെച്ച താരം പിന്നീട് വിക്കി കൗശാലിന്റെ ദി ഗ്രേറ്റ് ഇന്ത്യന്‍ ഫാമിലിയില്‍ അഭിനയിച്ചു. ബഡേ മിയാന്‍ ഛോട്ടെ മിയാന്‍ താരത്തിന്റെ നാലാമത്തെ ചിത്രമാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now