
'അവന്റെ പ്രശ്നം ഒരു ഈച്ചയാണ്!'; വിസ്മയചെപ്പ് തുറന്ന് 'ലൗലി' ട്രെയിലര്‍, മെയ് 2ന് തിയറ്ററുകളില്‍
മാത്യു തോമസിനെ നായകനാക്കി ദിലീഷ് കരുണാകരന് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഒരു ഈച്ചയാണ് മറ്റൊരു കേന്ദ്രകഥാപാത്രമായി എത്തുന്നത്

ഒരു ഈച്ചയും ബോണി എന്ന യുവാവുമായുള്ള അപൂര്‍വ്വമായൊരു ആത്മബന്ധത്തിന്റെ കഥയുമായെത്തുന്ന ത്രീഡി ചിത്രം 'ലൗലി'യുടെ ട്രെയിലര്‍ പുറത്ത്. ഏറെ കൗതുകം ജനിപ്പിക്കുന്നതും വിസ്മയിപ്പിക്കുന്നതുമായ ഒട്ടേറെ മുഹൂര്‍ത്തങ്ങളാല്‍ സമ്പന്നമാണ് ചിത്രമെന്ന് ട്രെയിലര്‍ സൂചന നല്‍കുന്നുണ്ട്. മെയ് 2നാണ് ചിത്രത്തിന്റെ റിലീസ്. മാത്യു തോമസിനെ നായകനാക്കി ദിലീഷ് കരുണാകരന് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഒരു ഈച്ചയാണ് മറ്റൊരു കേന്ദ്രകഥാപാത്രമായി എത്തുന്നത് എന്നതാണ് പ്രത്യേകത.
'ടമാര്‍ പഠാര്‍' എന്ന ചിത്രത്തിന് ശേഷം ദിലീഷ് കരുണാകരന് തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റേതായി ഇറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടീസറും പാട്ടുകളും വൈറലായിരുന്നു. സെമി ഫാന്റസി ജോണറിലെത്തുന്ന ചിത്രം നിര്‍മിക്കുന്നത് വെസ്റ്റേണ്‍ ഗട്ട്സ് പ്രൊഡക്ഷന്സിന്റെയും നേനി എന്റര്‍ടെയ്ന്‍മെന്റ്സിന്റേയും ബാനറില്‍ ശരണ്യയും ഡോ. അമര്‍ രാമചന്ദ്രനും ചേര്‍ന്നാണ്. മാത്യു തോമസിനെ കൂടാതെ മനോജ് കെ.ജയന്, കെപിഎസി ലീല, അശ്വതി, ഗംഗ മീര, പ്രശാന്ത് മുരളി തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാനവേഷങ്ങളിലെത്തുന്നത്.
ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് സംവിധായകന് ആഷിഖ് അബുവാണ്. വിഷ്ണു വിജയും ബിജിബാലും സംഗീത സംവിധാനം നിര്‍വഹിക്കുന്ന സിനിമയുടെ എഡിറ്റിംഗ് കിരണ്‍ ദാസ് ആണ്. പ്രൊഡക്ഷന്‍ ഡിസൈന്‍: ജ്യോതിഷ് ശങ്കര്‍, കോ പ്രൊഡ്യൂസര്‍മാര്‍: പ്രമോദ് ജി ഗോപാല്‍, ഡോ.വിമല്‍ രാമചന്ദ്രന്, ആര്‍ട്ട്: കൃപേഷ് അയ്യപ്പന്‍കുട്ടി, പ്രൊഡക്ഷന്‍ കണ്ട്രോളര്: കിഷോര്‍ പുറക്കാട്ടിരി, സിജിഐ ആന്‍ഡ് വിഎഫ്എക്സ്: ലിറ്റില്‍ ഹിപ്പോ സ്റ്റുഡിയോസ്, ക്യാരക്ടര്‍ ഡിസൈന്‍: അഭിലാഷ്, കോസ്റ്റ്യൂം: ദീപ്തി അനുരാഗ്, സൗണ്ട് ഡിസൈന്‍: നിക്സണ് ജോര്‍ജ്ജ്, ഗാനരചന: സുഹൈല്‍ കോയ.
ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ഹരീഷ് തെക്കേപ്പാട്ട്, വെതര്‍ സപ്പോര്‍ട്ട്: അഭിലാഷ് ജോസഫ്, ആക്ഷന്‍ കോറിയോഗ്രഫി: കലൈ കിങ്സണ്‍, ഡിഐ: കളര്‍ പ്ലാനറ്റ് സ്റ്റുഡിയോസ്, സൗണ്ട് മിക്സിങ്: സിനോയ് ജോസഫ്, പിആര്‍ഒ: എഎസ് ദിനേശ്, ആതിര ദില്‍ജിത്ത്, സ്റ്റില്‍സ്: ആര് റോഷന്, പബ്ലിസിറ്റി ഡിസൈന്‍: യെല്ലോ ടൂത്ത്സ്, മീഡിയ ഡിസൈന്‍സ്: ഡ്രിപ്വേവ് കളക്ടീവ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ഉണക്കമീൻ വിറ്റിരുന്ന സാംസങ് മുതൽ ട്രാക്ടർ വിറ്റിരുന്ന ലാംബോർഗിനി വരെ; വമ്പൻ ബ്രാൻഡുകളുടെ തുടക്കം
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
Related News


'മലയാള സിനിമയെ പ്രൊമോട്ട് ചെയ്യാനാണോ രാജുവേട്ടൻ അന്യഭാഷകളിൽ അഭിനയിക്കുന്നത് ?'; തുടർ പരാജയങ്ങൾക്ക് പിന്നാലെ ആരാധകർ

'ആദ്യമായിട്ടായിരിക്കും ഒരു നവാഗത സംവിധായകന്റെ സിനിമയ്ക്ക് ഇത്രയും ആകാംക്ഷയോടെ കാത്തിരിക്കുന്നത്'; ജേസൺ സഞ്ജയ്യുടെ 'സിഗ്മ' ട്രെയ്ലർ
