
'മാഗ്നിഫയര്‍, മല്പ്പാന്'; പുതിയ മദ്യത്തിന് പേരിട്ട് മീനാക്ഷി; പ്രോത്സാഹിപ്പിച്ചവര്‍ക്ക് ഒരു പെഗ്ഗിനുള്ളതെങ്കിലും തരണമെന്ന് ആരാധകർ
ഒരു ആരാധകന് ചോദിച്ച ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മീനാക്ഷി.

ബെവ്റിജസ് കോര്പ്പറേഷന് പലക്കാട് മലബാര്‍ ഡിസ്റ്റിലറീസില് നിര്‍മിക്കാന്‍ പോകുന്ന പുതിയ ബ്രാന്റിന് പേരും ലോഗോയും നിര്‍ദ്ദേശിക്കാന്‍ ജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. തെരഞ്ഞെടുക്കുന്ന പേര് നിര്‍ദ്ദേശിക്കുന്നയാള്‍ക്ക് സമ്മാനവും പ്രഖ്യാപിച്ചിരുന്നു. ഇതോടെ പുതിയ മദ്യത്തിന് പേര് കണ്ടെത്താന്‍ തലപുകയ്ക്കുകയാണ് മലയാളികള്‍. മദ്യപിക്കുന്നവര്‍ക്കൊപ്പം മദ്യപിക്കാത്തവരും തല പുകയ്ക്കുന്നുണ്ട്.
പുതിയ മദ്യത്തിന് പേര് നിര്ദ്ദേശിക്കുന്നവര്ക്കൊപ്പം ചേരുകയാണ് നടിയും അവതാരകയുമായ മീനാക്ഷി. സോഷ്യല്‍ മീഡിയയില്‍ സജീവമായ മീനാക്ഷി തന്റെ പോസ്റ്റുകളിലൂടെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയുമൊക്കെ ചെയ്യാറുണ്ട്. പക്ഷെ ഇതുപോലെ മദ്യത്തിന് പേര് നിര്‍ദ്ദേശിക്കുമെന്ന് ആരും കരുതിയില്ല. സോഷ്യല്‍ മീഡിയയില്‍ ഒരു ആരാധകന് ചോദിച്ച ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മീനാക്ഷി.
മീനൂട്ടി പുതിയ ബെവ്കോ മദ്യത്തിന്റെ പേര് പറഞ്ഞു കൊടുക്കാമോ? എന്നായിരുന്നു ആരാധകന്റെ ചോദ്യം. ഇതിന് മറുപടിയുമായി മീനാക്ഷിയെത്തുകയായിരുന്നു. ''കിസാന്‍. ബാര്‍ ഫയര്‍. മജീഷ്യന്‍, മാഗ്നിഫയര്‍ .. അല്ലെങ്കി വേണ്ട 'മല്പ്പാന്'.. ( സേവിച്ചാ വല്യ മല്ലാ പിന്നെ)... അതു മതി കിടുക്കും.... (ബെവ്കോ ഇതു കണ്ട് പേരിഷ്ടായി വല്ലോം തന്നാ ചേട്ടന് ഒരു കുപ്പിക്കൊള്ളതയയ്ക്കുന്നതായിരിക്കും'' എന്നാണ് മീനാക്ഷിയുടെ പോസ്റ്റ്.
പിന്നാലെ മറുപടിയുമായി നിരവധി പേരുമെത്തി. 'മാഗ്നിഫയര്‍ പേര് കൊള്ളാം കിട്ടുന്നതില്‍ പകുതി തന്നേക്കണേ, 'മാഗ്നിഫയര്‍'കിടുക്കും.....! 10000 മീനുട്ടിയ്ക്ക് തന്നെ....!, അറിയാനുള്ള കൊതി കൊണ്ട് ചോദിക്ക്യാ മീനൂട്ടിയുടെ കയ്യും തലയും എത്താത്ത ഏതെങ്കിലും മേഖലയുണ്ടോ യൂണിവേഴ്സില്. ഇല്ലാ...ല്ലേ. ഇതിന് ചിരിക്കുന്ന സ്മൈലി ഇട്ട് പ്രോല്‍സാഹിപ്പിച്ച ഞങ്ങക്കും ഒര് പെഗ്ഗിനൊള്ളത് തരണേ മീനൂട്ടീ?' എന്നിങ്ങനെ പോവുകയാണ് കമന്റുകള്‍.
അതേസമയം തെരഞ്ഞെടുക്കുന്ന പേരിന് 10000 രൂപയാണ് ബെവ്കോ സമ്മാനം പ്രഖ്യാപിച്ചിരിക്കുന്നത്. ജനുവരി 7 ന് മുമ്പായി malabardistilleries@gmail.com എന്ന അഡ്രസിലേക്ക് മെയില്‍ അയക്കണം. നിലവില്‍ ജവാന് ആണ് ബെവ്കോ സ്വന്തമായി വിപണയിലെറക്കുന്നത്. ഇതാദ്യമായിട്ടാണ് ബ്രാന്‍ഡി നിര്‍മിക്കുന്നത്.
News Now
എസ്ഐടിയെ നിയോഗിച്ചത് നിയമോപദേശപ്രകാരം; ഹൈക്കോടതി വിധി സര്‍ക്കാരിന് തിരിച്ചടിയല്ല; രമേശ് ചെന്നിത്തല

ജന്തർ മന്തറിലെ സിജെപി പ്രതിഷേധത്തിന് അനുമതി നിഷേധിച്ചു; ഡൽഹിയിൽ 57 മെട്രോ സ്റ്റേഷനുകൾ അടച്ചേക്കും

ബാലഭാസ്കറിന്റെ മരണം: തുടരന്വേഷണത്തിന് ഉത്തരവ്; മാതാപിതാക്കളുടെ സംശയവും പരിശോധിക്കണമെന്ന് ഹൈക്കോടതി

നാന പടേക്കറുടെ സംസ്കാര ചടങ്ങുകള്‍ രാത്രി 11.30 ന് നടത്തിയത് എന്തുകൊണ്ട്? കാരണം പറഞ്ഞ് മകന്

Summary
Meenakshi Anoop suggests names for new bevco brandy. Her names wins social media's appreciation.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



