ഇടവേളയ്‌ക്ക് ശേഷം മീരയും നരേനും ഒന്നിക്കുന്നു; 'ക്വീൻ എലിസബത്തി'ന്റെ ചിത്രീകരണം ആരംഭിച്ചു

ബ്ലീമൗണ്ട് പ്രോഡക്ഷൻസാണ് ചിത്രം നിർമിക്കുന്നത്

മീരാ ജാസ്‌മിൻ, നരേൻ/ ചിത്രം ഫെയ്‌സ്‌ബുക്ക്
Last Updated :20 January 2024, 9:18 am IST

ഒരിടവേളയ്‌ക്ക് ശേഷം മലയളാത്തിന്റെ പ്രിയ നായിക മീര ജാസ്മിനും നടൻ നരേനും വീണ്ടും ഒന്നിക്കുന്നു. മീര ജാസ്‌മിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന 'ക്വീൻ എലിസബത്തി'ന്റെ സ്വിച്ച് ഓൺ ചടങ്ങ് കൊച്ചി വെണ്ണല ട്രാവൻകോർ ഓപ്പസ് ഹൈവേയിൽ നടന്നു.

മലയാളത്തിൽ വെള്ളം, അപ്പൻ, പടച്ചോനെ നിങ്ങള് കാത്തോളീ എന്നീ ഹിറ്റുകൾ ഒരുക്കിയ ബ്ലീമൗണ്ട് പ്രോഡക്ഷൻസിന്റെ ബാനറിൽ രഞ്ജിത്ത് മണമ്പ്രാക്കാട്ട്, എം പത്മകുമാർ, ശ്രീറാം മണമ്പ്രക്കാട്ട് എന്നിവരാണ് ചിത്രം നിർമിക്കുന്നത്. എം പത്മകുമാർ ഇതുവരെ ചെയ്‌തിട്ടുള്ള ചിത്രങ്ങളിൽ നിന്നും ഏറെ വ്യത്യസ്തമായി ഒരുക്കുന്ന ചിത്രം സമൂഹത്തിൽ ഏറെ പ്രാധാന്യമുള്ള വിഷയം അവതരിപ്പിക്കുന്ന ഫാമിലി ഡ്രാമയാണ്.

അർജുൻ ടി സത്യനാണ് ചിത്രത്തിന്റെ രചന. മീരാ ജാസ്‌മിൻ, നരേനെ കൂടാതെ ശ്വേതാ മേനോൻ, രമേശ് പിഷാരടി, വി.കെ.പ്രകാശ്, ശ്യാമ പ്രസാദ്, ജോണി ആന്റണി,മല്ലികാ സുകുമാരൻ, ജൂഡ് ആന്റണി ജോസഫ് തുടങ്ങിയരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജിത്തു ദാമോദർ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്.  

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now