
'അന്ന് നമ്മൾ ഒരുമിച്ച് കണ്ട സ്വപ്നം ഇന്ന് പ്രാവർത്തികമാകാൻ പോകുന്നു'; 'ജയിലർ 2' വിൽ താനുമുണ്ടെന്ന് മേഘ്ന രാജ്
ആ ഒരേയൊരു വ്യക്തിയായ രജനി സാറിനൊപ്പം ഒരു സിനിമ

തമിഴകത്തെ ഈ വർഷത്തെ ഏറ്റവും വലിയ ഹൈപ്പുള്ള ചിത്രങ്ങളിൽ ഒന്നാണ് ജയിലർ 2. പ്രേക്ഷകർ പ്രതീക്ഷിച്ച താരങ്ങളും സർപ്രൈസ് താരങ്ങളുമൊക്കെയുണ്ട് ചിത്രത്തിൽ. ഇപ്പോഴിതാ താനും ജയിലർ 2വിൽ ഉണ്ടെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ് നടി മേഘ്ന രാജ്. തന്റെ എട്ടാം വിവാഹ വാർഷികത്തോടനുബന്ധിച്ച് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പിലൂടെയായിരുന്നു മേഘ്ന ഇക്കാര്യം അറിയിച്ചത്.
ഏറെ നാളായി സിനിമയിൽ നിന്നും വിട്ടുനിന്ന നടി ഇപ്പോൾ ജയിലറിലൂടെ തിരിച്ചു വരുന്നതിന്റെ സന്തോഷം ആരാധകരും പങ്കുവച്ചു. 'ഈ വാർഷികം വെറുമൊരു ഡേറ്റല്ല, ചിരു… അതൊരു വികാരമാണ്. നിങ്ങളുടെയും എന്റെയും സ്വപ്നങ്ങൾ ഇനി വേർപിരിയില്ലെന്ന് - നമ്മൾ ഒന്നാണെന്ന് - നമ്മൾ തീരുമാനിച്ച ദിവസം.
നമ്മൾ ഒന്നായ നാൾ. ഞാൻ എടുക്കുന്ന ഓരോ ചുവടുവെയ്പ്പിലും നിന്റെ സാന്നിധ്യം ഞാൻ അറിയുന്നു… നീ ദൈവത്തോട് കൂടുതൽ അടുത്തിരിക്കുന്നതു പോലെ, ഞാൻ നിങ്ങളോട് അടുത്തിരിക്കുന്നു, എന്നിലൂടെ നീ ജീവിക്കുന്നു, വാക്കുകൾക്ക് വിശദീകരിക്കാൻ കഴിയാത്ത വിധത്തിൽ നീ എന്നിലുണ്ട്. നീ അദ്ദേഹത്തെ ആരാധിച്ചിരുന്നു!
ഞാൻ സ്വപ്നം പോലും കാണാത്ത വിധത്തിൽ ഇന്ത്യൻ സിനിമയുടെ ദൈവത്തെ കാണാൻ നീ എന്നെ പ്രേരിപ്പിച്ചു! ആ ഒരേയൊരു വ്യക്തിയായ രജനി സാറിനൊപ്പം ഒരു സിനിമ! അന്ന് നമ്മൾ ഒരുമിച്ച് കണ്ട സ്വപ്നം ഇന്ന് പ്രാവർത്തികമാകാൻ പോവുകയാണ്.
കാരണം ഈ വിജയം, ഈ നാഴികക്കല്ല്, ഈ സിനിമ... നിങ്ങളുടേതാണ്. വിവാഹ വാർഷികാശംസകൾ, എന്റെ ബേബിമ' ഭർത്താവ് ചിരഞ്ജീവി സർജയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് മേഘ്ന കുറിച്ചു. തെന്നിന്ത്യൻ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ജയിലര്‍ 2.
രജനികാന്ത് ടൈഗർ മുത്തുവേൽ പാണ്ഡ്യനായി എത്തുന്ന ചിത്രത്തിന്‍റെ ആദ്യ ഭാഗം വമ്പൻ വിജയം നേടിയിരുന്നു. ഇപ്പോൾ ചിത്രത്തിന്‍റെ രണ്ടാം ഭാഗത്തിനുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഇപ്പോൾ ചിത്രീകരണം പൂർത്തിയാക്കിയ രണ്ടാം ഭാഗവും നെല്‍സണ്‍ തന്നെയാണ് സംവിധാനം ചെയ്തിരിക്കുന്നത്.
ഈ വർഷം ജൂൺ 12 ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് വിവരം. 2020 ജൂണിൽ ഹൃദയാഘാതത്തെ തുടർന്നാണ് മേഘ്നയുടെ ഭർത്താവും നടനുമായ ചിരഞ്ജീവി സർജ അന്തരിച്ചത്. 35 വയസായിരുന്നു മരിക്കുമ്പോൾ അദ്ദേഹത്തിന്റെ പ്രായം. ഏറെ നാളത്തെ പ്രണയത്തിന് ശേഷം 2018 ലാണ് ഇരുവരും തമ്മിൽ വിവാഹിതരായത്. റയാൻ എന്ന് പേരുള്ള ഒരു മകനുണ്ട് ദമ്പതികൾക്ക്.
News Now
'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

'കുറ്റകൃത്യം ചെയ്താൽ തീർന്നുപോകുമെന്ന ഭയം ക്രിമിനലുകളിൽ ഉണ്ടാക്കണം': സുപ്രീം കോടതി

Summary
Cinema News: Actress Meghana Raj confirms role in Jailer 2.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



