
'സ്ത്രീകൾ ചെയ്യേണ്ടത് വീട്ടുപണി, ജോലി ചെയ്യാനിറങ്ങിയതോടെയാണ് മീടൂ തുടങ്ങിയത്'; വിവാദ പരാമർശവുമായി മുകേഷ് ഖന്ന; വിമർശനം
സ്ത്രീകളെക്കുറിച്ചും മീടു മൂവ്മെന്റിനെക്കുറിച്ചുമുള്ള താരത്തിന്റെ വിവാദ പരാമർശം സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധങ്ങൾക്ക് കാരണമാവുകയാണ്

മീടൂ പ്രശ്നങ്ങളുണ്ടാവാൻ കാരണം സ്ത്രീകൾ ജോലിക്ക് പോകുന്നതുകൊണ്ടാണെന്ന് മുകേഷ് ഖന്ന. വീട്ടുപണികളാണ് സ്ത്രീകൾ ചെയ്യേണ്ടതെന്നും ജോലി ചെയ്യാനിറങ്ങിയതാണ് പ്രശ്നങ്ങൾക്ക് തുടക്കം കുറിച്ചത് എന്നുമായിരുന്നു താരത്തിന്റെ പ്രതികരണം. സ്ത്രീകളെക്കുറിച്ചും മീടു മൂവ്മെന്റിനെക്കുറിച്ചുമുള്ള താരത്തിന്റെ വിവാദ പരാമർശം സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധങ്ങൾക്ക് കാരണമാവുകയാണ്.
'പുരുഷനും സ്ത്രീകളും വ്യത്യസ്തരാണ്. വീടിന്റെ പരിപാലനമാണ് സ്ത്രീകളുടെ ജോലി. സ്ത്രീകൾ ജോലി ചെയ്യാൻ തുടങ്ങിയതോടെയാണ് മീടു മൂവ്മെൻറ് പ്രശ്നങ്ങളും ആരംഭിക്കുകയായിരുന്നു. ഇന്ന് സ്ത്രീകൾ സംസാരിക്കുന്നതുതന്നെ പുരുഷൻമാരുടെ തോളോട് തോൾ ചേർന്ന് നടക്കുന്നത് സംബന്ധിച്ചാണ്. സ്ത്രീകൾ ജോലിക്ക് പോകുന്നതുകൊണ്ട് കുട്ടികൾക്ക് അമ്മയെ നഷ്ടമാവുകയാണ്. എല്ലാ പ്രശ്നങ്ങളും തുടങ്ങിയത് ഇതുകൊണ്ടാണ്'- മുകേഷ് ഖന്ന പറയുന്നത്.
Actor turned right wing rabble rouser Mukesh Khanna says women going out to work and thinking of being equal to men is cause of #metoo pic.twitter.com/1sZ37GudTy
â Hindutva Watch (@Hindutva__watch) October 30, 2020
ശക്തിമാൻ എന്ന സൂപ്പർഹീറോ പരമ്പരയിലൂടെ ശ്രദ്ധേയനായ നടനാണ് മുകേഷ് ഖന്ന. താരത്തിന്റെ പരാമർശം വലിയ വിമർശനങ്ങൾക്ക് കാരണമാവുകയാണ്. ഇത്തരം ചിന്താഗതിയുള്ള ആളെയാണോ ചെറുപ്പത്തിൽ ആരാധിച്ചത് എന്നാണ് പലരുടേയും ചോദ്യം. ജോലിക്കായി പുറത്തിറങ്ങുന്ന സ്ത്രീകളെയെല്ലാം പുരുഷന്മാർക്ക് പീഡിപ്പിക്കാൻ അധികാരമുണ്ടോ എന്നും സുരക്ഷ വേണമെങ്കിൽ സ്ത്രീകൾ വീട്ടിലിരിക്കണം എന്നാണോ എന്നും ചോദ്യം ഉയർത്തുന്നവരുണ്ട്.
Mukesh Khanna is the cautionary tale of how living in the past glory can be dangerous. His attention-seeking words reek of desperation .He wants to get validated by more misogynistic men & be hailed as a hero that he never was. Media needs to stop normalising such sexist men
â Rudrani Chattoraj (@rudrani_rudz) October 31, 2020
This man is SICK. In short, if women will step out for work, men are entitled to sexually assault them? If women want safety, they should stay at home.
â Gaurav Pandhi (@GauravPandhi) October 30, 2020
Shame on you @actmukeshkhanna! pic.twitter.com/G4bxbEFek0
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
'ലോകകപ്പില്‍ ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്ക്ക് ഒരുങ്ങി അമേരിക്ക

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി



