
'നിന്റെ മാമനല്ലല്ലോ, എന്റെ ചേട്ടനല്ലേ, എല്ലാര്ക്കും അറിയാം കാര്യം'; വിമര്ശിച്ചവന് എംജിയുടെ മാസ് മറുപടി
എംജിയുടെ മറുപടികള്‍ക്ക് കയ്യടിക്കുകയാണ് സോഷ്യല്‍ മീഡിയ.
മലയാളികള്‍ ഒരിക്കലും മറക്കാത്ത നിരവധി പാട്ടുകള്‍ സമ്മാനിച്ച പ്രതിഭയാണ് എംജി രാധാകൃഷ്ണന്. അദ്ദേഹത്തിന്റെ പാട്ടുകള്‍ മലയാളിയുടെ നിത്യ ജീവിതത്തിന്റെ ഭാഗമാണ്. ആ പാതയിലൂടെയാണ് സഹോദരന് എംജി ശ്രീകുമാറും സംഗീത ലോകത്തെത്തുന്നത്. സംഗീത കുടുംബത്തില്‍ ജനിച്ചതാണ് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമെന്നാണ് എംജി ശ്രീകുമാര്‍ മുമ്പ് പറഞ്ഞിട്ടുള്ളത്.
കഴിഞ്ഞ ദിവസമായിരുന്നു എംജി രാധാകൃഷ്ണന്റെ ഓര്മ ദിവസം. ചേട്ടന്റെ ഓര്മ പങ്കുവച്ചു കൊണ്ട് എംജി ശ്രീകുമാര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് പങ്കുവച്ചിരുന്നു. എംജി രാധാകൃഷ്ണനേയും എംജി ശ്രീകുമാറിനേയും ഇഷ്ടപ്പെടുന്നവരെല്ലാം കമന്റുകളുമായെത്തിയിട്ടുണ്ട്.
ഇതിനിടെ എംജി ശ്രീകുമാറിനേയും സഹോദരനേയും അപമാനിക്കുന്ന തരത്തിലുള്ള കമന്റുകളുമായി ചിലരെത്തി. ഇത്തരത്തില്‍ ചിലര്‍ക്ക് എംജി ശ്രീകുമാര്‍ നല്കിയ മറുപടി സോഷ്യല്‍ മീഡിയയുടെ കയ്യടി നേടുകയാണ്. എംജി രാധാകൃഷ്ണന്റെ മരണസമയത്ത് വിദേശത്തായിരുന്നു എംജി. അതിനാല്‍ അവസാനമായി കാണാനെത്തിയിരുന്നില്ല. ഇക്കാര്യം ചൂണ്ടിക്കാണിച്ചായിരുന്നു ഒരാളുടെ കമന്റ്.
'മരിച്ചിട്ടും കാണാന്‍ വന്നില്ലല്ലോ സഹോദരന്?' എന്നായിരുന്നു മകന്റ്. പിന്നാലെ മറുപടിയുമായി എംജി ശ്രീകുമാറെത്തി. 'ശിവാ നിന്റെ മാമനല്ലല്ലോ, എന്റെ ചേട്ടനല്ലേ. എല്ലാര്ക്കും അറിയാം കാര്യം. ഒരു ജോലിയും ഇല്ല, അല്ലേ' എന്നായിരുന്നു എംജിയുടെ മറുപടി. അതേസമയം, ചേട്ടന്റെ അയലത്തു വരില്ല ശ്രീകുമാര്‍ എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. ഇതിനുള്ള എംജിയുടെ മറുടി ഒന്ന് പോടാ ഫേക്കേ എന്നായിരുന്നു. എംജിയുടെ മറുപടികള്‍ക്ക് കയ്യടിക്കുകയാണ് സോഷ്യല്‍ മീഡിയ.
മലയാളം കണ്ട ഏക്കാലത്തേയും പ്രതിഭാധനരായ സംഗീത സംവിധായകരില്‍ ഒരാളാണ് എംജി രാധാകൃഷ്ണന്. 2010 ജൂലൈ 2 നായിരുന്നു അദ്ദേഹം മരണപ്പെടുന്നത്. മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം രണ്ട് തവണ ലഭിച്ചിട്ടുണ്ട്.
News Now
മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
Summary
MG Sreekumar replies to comments mocking as he remembers his brother MG Radhakrishnan.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


'ഭരതം' ഞങ്ങളുടെ കുടുംബകഥയല്ല, ചേട്ടനും ശ്രീക്കുട്ടനും വലിയ സ്നേഹത്തിലായിരുന്നു; തുറന്നു പറഞ്ഞ് കെ ഓമനക്കുട്ടി

'മമ്മൂട്ടി എനിക്ക് യേശു ക്രിസ്തു, എന്നെ രക്ഷപ്പെടുത്താനാണ് അന്ന് അങ്ങനെ ചെയ്തത്'; പി ശ്രീകുമാര്‍ പറയുന്നു



