ആലപ്പുഴ റൈഫിൾ ക്ലബ്ബിൽ അംഗമാണ് എംജി ശ്രീകുമാർ

വിഡിയോ സ്ക്രീൻഷോട്ട്
Last Updated :20 January 2024, 9:03 am IST

News Now

മലയാളത്തിന്റെ പ്രിയ ​ഗായകനാണ് എംജി ശ്രീകുമാർ. തന്റെ ജീവിതത്തിലേയും കരിയറിലേയും വിശേഷങ്ങൾ അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ ഷൂട്ടിങ് പ്രാക്റ്റീസ് ചെയ്യുന്നതിന്റെ വിഡിയോ പങ്കുവച്ചിരിക്കുകയാണ് ശ്രീകുമാർ. തന്റെ യൂട്യൂബ് ചാനലിൽ പങ്കുവച്ച വിഡിയോയിലൂടെയാണ് താരം രസകരമായ വിശേഷം പങ്കുവച്ചത്. 

ആലപ്പുഴ റൈഫിൾ ക്ലബ്ബിൽ അംഗമാണ് എംജി ശ്രീകുമാർ. ഗൺ ഷൂട്ടിങ് പരിശീലനത്തിന് പോകുന്നതിന്റെ വിശേഷമാണ് അദ്ദേഹം വിഡിയോയിലൂടെ പങ്കുവച്ചത്. ​ഗൺ ഉപയോ​ഗിക്കുന്നതിനെക്കുറിച്ചും ഷൂട്ടിങ് പരിശീലനത്തെക്കുറിച്ചുമെല്ലാം അദ്ദേഹം വിഡിയോയിൽ പറയുന്നുണ്ട്. പത്ത് ബുള്ളറ്റുകളാണ് അദ്ദേഹം ഉപയോ​ഗിച്ചത്. 

റൈഫിൾ ക്ലബ് സെക്രട്ടറി ആയ കിരണിനെയും മറ്റു പരിശീലകരേയും എം.ജി.ശ്രീകുമാര്‍ വിഡിയോയിലൂടെ പ്രേക്ഷകർക്കു പരിചയപ്പെടുത്തുന്നുണ്ട്. പുതിയ പഠനത്തിന്റെ അനുഭവങ്ങൾ അദ്ദേഹം വിഡിയോയിലൂടെ പങ്കുവച്ചു. വിഡിയോ ഇതിനകം പ്രേക്ഷകർക്കിടയിൽ ചർച്ചയായിക്കഴിഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates