
ജയ്‌സന്റെ തയ്യൽകടയും ബിജിമോളുടെ കരാട്ടെ അക്കാദമിയും; കുറുക്കൻമൂല ഉണ്ടായത് ഇങ്ങനെ
രസകരമായാണ് ഈ സങ്കൽപിക ഗ്രാമത്തെ അണിയറപ്രവർത്തകർ അവതരിപ്പിച്ചിരിക്കുന്നത്
ബേസിൽ ജോസഫ് - ടൊവിനോ ചിത്രം മിന്നൽ മുരളി ശ്രദ്ധിക്കപ്പെട്ടതോടെ കുറുക്കൻമൂല എന്ന പ്രദേശവും ചർച്ചയായി കഴിഞ്ഞു. ജയ്‌സന്റെ തയ്യൽകടയും, ബിജിമോൾ ട്രാവൽ ഏജൻസിയും കരാട്ടെ അക്കാദമിയുമെല്ലാം പ്രേക്ഷകർ ഏറ്റെടുത്തിരിക്കുകയാണ്. വളരെ രസകരമായാണ് ഈ സങ്കൽപിക ഗ്രാമത്തെ അണിയറപ്രവർത്തകർ അവതരിപ്പിച്ചിരിക്കുന്നത്.
ഇപ്പോഴിതാ സിനിമയ്ക്കായി സെറ്റ് ഒരുക്കിയതിന്റെ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് കലാസംവിധായകൻ മനു ജഗദ്. ജയ്‌സന്റെ തയ്യൽ കടയുടെയും ബിജിമോളുടെ മാർഷ്യൽ ആർട്ട്സ് അക്കാദമിയുമെല്ലാം നിർമ്മിച്ചതിന് പിന്നിലെ പ്രയത്നം ഈ ചിത്രങ്ങളിൽ വ്യക്തമാണ്. കെട്ടിടങ്ങളുടെ മോഡലും നിർമ്മാണഘട്ടങ്ങളുമാണ് ചിത്രങ്ങളിൽ കാണാൻ കഴിയുക.
ക്രിസ്മസ് റിലീസായി ഈ 24നാണ് നെറ്റ്ഫ്ലിക്സിലൂടെ മിന്നൽ മുരളി പ്രേക്ഷകരിലേക്കെത്തിയത്. ടൊവിനോയുടെ കരിയർ ബെസ്റ്റ് എന്നാണ് ഈ ചിത്രത്തിന് പലരും നൽകുന്ന വിശേഷണം. ബേസിലിന്റെ സംവിധാനവും സിനിമയിലെ മറ്റ് താരങ്ങളുടെ പ്രകടനവും ഏറെ അഭിനന്ദനം നേടിയെടുത്തു. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നിങ്ങനെ അഞ്ച് ഭാഷകളിലാണ് ചിത്രം എത്തിയിരിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Jantar Mantar Protest: രാഹുൽഗാന്ധിയെ പൊലീസ് വിട്ടയച്ചു; പ്രതിഷേധാഗ്നിയിൽ ഡൽഹി

'ഒരു ഫ്ളോയിലങ്ങ് പറഞ്ഞുപോയതാ...'; മുഖ്യമന്ത്രിയുടെ 'ആന്‍ജിയോപ്ലാസ്റ്റി'യില്‍ ജോസ് ചാക്കോയുടെ മറുപടി

അഗാര്‍ക്കറുടെ 'നോ', നാല് വര്‍ഷം നീണ്ട കാത്തിരിപ്പ്; ഒടുവില്‍ തിരിച്ചെത്തി ഭുവനേശ്വര്‍

ഗ്യാനേഷ് കുമാറിനെതിരെ വീണ്ടും കടുത്ത പ്രതിഷേധം, രാഹുല്‍ഗാന്ധിയും പ്രിയങ്കയും കസ്റ്റഡിയില്‍, കേരളത്തിന് എയിംസ് പരിഗണനയിലില്ല; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

Related News


'ഒരു ഫ്ളോയിലങ്ങ് പറഞ്ഞുപോയതാ...'; മുഖ്യമന്ത്രിയുടെ 'ആന്‍ജിയോപ്ലാസ്റ്റി'യില്‍ ജോസ് ചാക്കോയുടെ മറുപടി

അഗാര്‍ക്കറുടെ 'നോ', നാല് വര്‍ഷം നീണ്ട കാത്തിരിപ്പ്; ഒടുവില്‍ തിരിച്ചെത്തി ഭുവനേശ്വര്‍
