വിമാന യാത്രയ്ക്കിടെ വിനായകന്‍ മോശമായി പെരുമാറി; പരാതി

ഹര്‍ജിയില്‍ വിനായകനെ കക്ഷി ചേര്‍ക്കാന്‍ കോടതി നിര്‍ദേശിച്ചു.

വിനായകൻ/ ഫയൽ
Last Updated :20 January 2024, 9:21 am IST

കൊച്ചി: വിമാനത്തില്‍ കയറുന്നതിനിടെ നടന്‍ വിനായകന്‍ മോശമായി പെരുമാറിയെന്ന് പരാതിയുമായി യുവാവ്. ഇതിനെതിരേ നടപടിയെടുക്കാന്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സിന് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. അതില്‍ വിനായകനെ കക്ഷി ചേര്‍ക്കാന്‍ കോടതി നിര്‍ദേശിച്ചു.

കഴിഞ്ഞ മെയ് 27 ന് ഗോവയില്‍നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം. മലയാളിയായ ജിബി ജെയിംസ് ആണ് പരാതിക്കാരന്‍. പഞ്ചാബിലെ സ്‌കൂളില്‍ ജോലി ചെയ്യുകയാണ് ജിബി ജെയിംസ്.

വിനായകന്‍ തന്നോട് മോശമായി പെരുമാറിയെന്ന് ജിബി പരാതിയില്‍ പറയുന്നു. വിമാനത്തില്‍നിന്ന് ഇറങ്ങിയ ശേഷം പരാതിപ്പെട്ടതിനാല്‍ നടപടിയെടുക്കാനാവില്ലെന്നായിരുന്നു വിമാനക്കമ്പനിയുടെ നിലപാട്. സിവില്‍ ഏവിയേഷന്‍ മന്ത്രാലയവും നടപടി എടുത്തില്ല. തുടര്‍ന്നാണ് ജിബി ജെയംസ് ഹൈക്കോടതിയെ സമീപിച്ചത്.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now