
മസ്താനിയെ താലിചാർത്തി റോഷൻ; സന്തോഷം പങ്കുവച്ച് താരം
തങ്ങള്‍ വിവാഹിതരാവുകയാണെന്ന് അറിയിച്ച് ഇരുവരും ജൂണില്‍ പോസ്റ്റ് പങ്കുവെച്ചിരുന്നു.

മോഡലും നടിയുമായ നന്ദിത ശങ്കര (മസ്താനി) വിവാഹിതയായി. സൗണ്ട് എഞ്ചീനിയറും ഗായകനുമായ റോഷന്‍ ആണ് വരന്‍. ഏറെക്കാലമായി അടുത്തറിയുന്നവരാണ് ഇരുവരും. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് നന്ദിത വിവാഹവിവരം പങ്കുവെച്ചത്. 'ഇന്ന് നല്ലൊരു ബിസി ഡേ ആയിരുന്നു', എന്ന കുറിപ്പോടെയാണ് നന്ദിത റോഷനൊപ്പമുള്ള വിവാഹചിത്രം പങ്കുവെച്ചത്.
തങ്ങള്‍ വിവാഹിതരാവുകയാണെന്ന് അറിയിച്ച് ഇരുവരും ജൂണില്‍ പോസ്റ്റ് പങ്കുവെച്ചിരുന്നു. ആന്റണി വര്‍ഗീസ് പെപ്പെ നായകനായെത്തിയ 'ഓ മേരി ലൈല'യിലൂടെയാണ് നന്ദിത സിനിമയിലെത്തിയത്.
മോഡല്‍ കൂടിയായ നന്ദിതയുടെ ഫോട്ടോഷൂട്ടുകള്‍ സാമൂഹികമാധ്യമങ്ങളില്‍ ചര്‍ച്ചയാവാറുണ്ട്. മേക്കപ്പ് ആർട്ടിസ്റ്റായും മസ്താനി സജീവമാണിപ്പോൾ. തൃശൂരില്‍ കെഎസ്ആര്‍ടിസി ബസില്‍ ലൈംഗികാത്രിക്രമം നേരിട്ടതിൽ പ്രതികരിച്ചാണ് മസ്താനി മലയാളികൾക്ക് സുപരിചിതയായത്.
News Now
Summary
Cinema News: Model Mastaani got married.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


'അദ്ദേഹം എന്നെ ചേർത്ത് നിർത്തി ഫോട്ടോ എടുത്തു, എല്ലാം ഒരു സ്വപ്നം പോലെ'; സന്തോഷം പങ്കുവച്ച് കോട്ടയം നസീർ

'സംഭവം ഇറുക്ക്!' മോഹൻലാലിനൊപ്പം അഭിനയിച്ചതിന്റെ സന്തോഷം പങ്കുവച്ച് അർജുൻ രാംപാൽ






