
'പഴയ സിനിമകള്‍ കാണാറില്ല, സങ്കടം വരും; കൂടെ അഭിനയിച്ച പലരും ഇന്ന് ജീവിച്ചിരിപ്പില്ല'; വിങ്ങലോടെ മോഹന്‍ലാല്‍
എനിക്ക് ചുറ്റും നിന്ന് അഭിനയിച്ച ആരും ഇന്നില്ല

പഴയ സിനിമകള്‍ താനിന്ന് കാണാറില്ലെന്ന് മോഹന്‍ലാല്‍. ആ സിനിമകള്‍ കാണുമ്പോള്‍ തന്റെ കൂടെ പണ്ട് അഭിനയിച്ചവരില്‍ പലരും ഇന്ന് കൂടെയില്ലെന്ന സങ്കടം മനസിലേക്ക് വരുമെന്നും മോഹന്‍ലാല്‍ പറയുന്നു. മനോരമ ന്യൂസിന് നല്കിയ അഭിമുഖത്തിലാണ് മോഹന്‍ലാല്‍ മനസ് തുറന്നത്.
''പഴയ സിനിമകളിലെ സീനുകള്‍ കാണുമ്പോള്‍ ഒരുപാട് കാര്യങ്ങള്‍ മനസിലേക്ക് ഓടിയെത്തും. അന്നത്തെ സ്ഥലങ്ങളും കൂടെ അഭിനയിച്ചവരുമൊക്കെ. ഇപ്പോള്‍ റീലുകളിലൂടെ കൊച്ചു കൊച്ചു ഭാഗങ്ങളായി കാണാമല്ലോ. ചില സമയങ്ങളിലൊക്കെ ഒരുപാട് പേരെ ഓര്‍ക്കാന്‍ സാധ്യതയുണ്ട്. അതില്‍ പലരും ഇന്ന് ഇല്ല. വലിയ സങ്കടമാണ്, ചില സീനുകളൊക്കെ നോക്കുമ്പോള്‍ ഞാന്‍ മാത്രമേയുള്ളൂ, ബാക്കിയാരുമില്ല. അങ്ങനെ വരുമ്പോള്‍ സങ്കടം വരും'' മോഹന്‍ലാല്‍ പറയുന്നു.
''ആ സമയത്ത് നമ്മള് വളരെ ആസ്വദിച്ച് ചെയ്ത സിനിമകളാണ്. ഈയ്യടുത്ത് ചന്ദ്രലേഖ എന്ന സിനിമയിലെ ഒരു സീന്‍ കണ്ടു. അതില്‍ എനിക്ക് ചുറ്റും നിന്ന് അഭിനയിച്ച ആരും ഇന്നില്ല. ഞാന്‍ മാത്രമേയുള്ളൂ'' എന്നും മോഹന്‍ലാല്‍ പറയുന്നു. സമാനമായ രീതിയില്‍ ഒരിക്കല്‍ നടന് മധു തന്നോട് സങ്കടം പങ്കിട്ടതിനെക്കുറിച്ചും മോഹന്‍ലാല്‍ സംസാരിക്കുന്നുണ്ട്.
''എന്റെയടുത്ത് മധു സാര്‍ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. ലാലു സിനിമ കാണുമ്പോള്‍ സങ്കടം വരുമെന്ന്. എന്തുപറ്റി സാര്‍ എന്ന് ചോദിച്ചപ്പോള്‍ ഒരുത്തന് പോലുമില്ല, ഞാന്‍ മാത്രമേയുള്ളു ഇന്ന് എന്നായിരുന്നു മറുപടി. അദ്ദേഹത്തിന്റെ കൂടെ അഭിനയിച്ചവരും സംവിധായകരും ക്യാമറാമാന്മാരുമൊന്നും ഇന്നില്ല. അതൊരു സങ്കടമാണ്. എങ്കിലും അന്നത്തെ നിമിഷങ്ങള്‍ ഓര്‍ത്ത് ആസ്വദിക്കാനാകും. പഴയ സിനിമകള്‍ ഞാന്‍ അധികം കാണാറില്ല'' എന്നാണ് മോഹന്‍ലാല്‍ പറയുന്നത്.
ഹൃദയപൂര്‍വ്വം ആണ് മോഹന്‍ലാലിന്റെ പുതിയ സിനിമ. സത്യന് അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മാളവിക മോഹനന്, സംഗീത് പ്രതാപ് തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. അതേസമയം ചിത്രത്തില്‍ മീര ജാസ്മിന്, ബേസില്‍ ജോസഫ് തുടങ്ങിയവരുടെ സര്‍പ്രൈസ് എന്‍ട്രികളുണ്ടാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഓഗസ്റ്റ് 28 നാണ് സിനിമയുടെ റിലീസ്.
News Now
Jantar Mantar Protest: സിജെപി വാർത്താ സമ്മേളനം ഉച്ചക്ക് രണ്ടിന്
പിങ്ക് സ്ത്രീകളുടെ നിറമായത് എങ്ങനെ? അറിയാം പിന്നിലെ കഥ
കായികതാരങ്ങളോടുള്ള സമീപനത്തിൽ കേരളം 10 വർഷം പിറകിൽ; തമിഴ്നാട്ടിലേക്ക് മാറിയേക്കുമെന്ന് ഒളിമ്പ്യൻ ശ്രീശങ്കർ

രാത്രി മുഴുവൻ കുതിർത്തു വയ്ക്കാൻ പാടില്ല, വാൾനട്ട് കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Summary
Mohanlal can't watch his older movies. as they reminds him off the great who were with him in those movies are not alive now.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


റിയല്‍ എസ്റ്റേറ്റിലേക്ക് പോയ ചാക്കോച്ചനും ദുഃഖിച്ചിരുന്ന മീര ജാസ്മിനും റീ എന്‍ട്രിയ്ക്ക് കാരണമായത് എന്റെ സിനിമകള്‍: ഉര്‍വശി

എന്‍എന്‍ പിള്ളയോടും കുടുംബത്തോടും എല്ലാവര്ക്കും പുച്ഛമായിരുന്നു, ബന്ധുക്കള്‍ പലരും വീട്ടിലേക്ക് വരില്ലായിരുന്നു: വിജയരാഘവന്


