'കാരവനിൽ കാമറവെച്ചത് തന്റെ സെറ്റിലാണോ എന്ന് മോഹൻലാൽ വിളിച്ചുചോദിച്ചു': രാധിക

'സംഭവം നടക്കുമ്പോൾ പ്രധാന താരങ്ങളാരും അവിടെയുണ്ടായിരുന്നില്ല'

RADHIKA SARATHKUMAR
രാധിക ശരത് കുമാർSource by : ഫെയ്സ്ബുക്ക്
Last Updated :3 September 2024, 7:31 am IST

ചെന്നൈ: കാരവനിൽ ഒളികാമറ സ്ഥാപിച്ച് നടിമാരുടെ ദൃശ്യങ്ങൾ പകർത്തി എന്ന ആരോപണവുമായി നടി രാധിക ശരത് കുമാർ രം​ഗത്തെത്തിയിരുന്നു. ഇത് തെന്നിന്ത്യൻ സിനിമാ ലോകത്ത് തന്നെ വലിയ ചർച്ചയായിരുന്നു. തന്റെ സിനിമയുടെ സെറ്റിലാണോ മോശം അനുഭവമുണ്ടായത് എന്ന് ചോദിച്ച് മോഹൻലാൽ തന്നെ വിളിച്ചിരുന്നു എന്ന് പറയുകയാണ് രാധിക. സംഭവം നടക്കുമ്പോൾ പ്രധാന താരങ്ങളാരും അവിടെയുണ്ടായിരുന്നില്ല എന്നാണ് താരം പറയുന്നത്.

‘തന്റെ സിനിമയുടെ സെറ്റിലാണോ ഇത്തരത്തിലൊരു സംഭവമുണ്ടായതെന്നു ചോദിച്ച് മോഹൻലാലും വിളിച്ചിരുന്നു. ആ സംഭവം നടക്കുമ്പോൾ പ്രധാന താരങ്ങളാരും അവിടെയുണ്ടായിരുന്നില്ല. ഒളിക്യാമറ ദൃശ്യങ്ങളാണ് സെറ്റിലുണ്ടായിരുന്നവർ കണ്ടതെന്നു ബോധ്യമായതോടെ ഞാൻ ബഹളം വച്ചു. നിർമാണക്കമ്പനി അധികൃതരെ വിളിച്ച് നടപടിയെടുക്കാനും ആവശ്യപ്പെട്ടു. ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്യിച്ചു.- രാധിക പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ആരോപണത്തിനു പിന്നാലെ അന്വേഷണസംഘം വിഷയവുമായി ബന്ധപ്പെട്ട് ചില കാര്യങ്ങളിൽ വ്യക്തത തേടി വിളിച്ചിരുന്നു. താൻ അതിന് മറുപടി നൽകിയിരുന്നു എന്നുമാണ് രാധിക പറയുന്നത്. വർഷങ്ങൾക്കു മുൻപുള്ള സംഭവങ്ങൾ വിളിച്ചുപറഞ്ഞ് വിവാദമുണ്ടാക്കുന്നത് എന്തിനാണെന്നു ചിലർ ചോദിക്കുന്നതു കേട്ടു. എന്റെ ജീവിതത്തിൽ എനിക്കുണ്ടായ ദുരനുഭവങ്ങൾക്കെതിരെ അപ്പോൾ തന്നെ ഞാൻ പ്രതികരിച്ചിട്ടുണ്ട്. അനാവശ്യ വിവാദമുണ്ടാക്കാൻ ശ്രമിച്ചിട്ടില്ല. കേസുമായി മുന്നോട്ടില്ലെന്നും താരം വ്യക്തമാക്കി. തമിഴ് സിനിമാ മേഖലയിലെ ചൂഷണങ്ങൾ സംബന്ധിച്ച പരാതികൾ അന്വേഷിക്കാൻ സമിതി രൂപീകരിക്കണമെന്നും രാധിക ആവശ്യപ്പെട്ടു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now