
'ഭിന്നിപ്പിച്ച് ഭരിക്കല്‍' തന്ത്രവുമായി ജനറല്‍ അസിം മുനീര്‍; പാകിസ്ഥാനെ വെട്ടിമുറിച്ച് പല പ്രവിശ്യകളാക്കാന്‍ നീക്കം
നിലവിലുള്ള നാല് പ്രവിശ്യകള്‍ക്ക് പകരം 12-ഓ 16-ഓ ചെറിയ പ്രവിശ്യകള്‍ രൂപീകരിക്കാനാണ് അസിം മുനീര്‍ ആലോചിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍

ഇസ്ലാമാബാദ്: പുരാതന കാലം മുതല്ക്കേയുള്ള 'ഭിന്നിപ്പിച്ച് ഭരിക്കുക' എന്ന തന്ത്രം പാകിസ്ഥാനില്‍ പയറ്റാന്‍ സൈനിക മേധാവി ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീര്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍. രാജ്യത്തെ നിലവിലുള്ള നാല് പ്രവിശ്യകളെ വിഭജിച്ച് പന്ത്രണ്ടോ അതിലധികമോ പുതിയ പ്രവിശ്യകളാക്കാന്‍ അസിം മുനീര്‍ പദ്ധതിയിടുന്നതായാണ് 'ദി ഇക്കോണമിസ്റ്റ്' റിപ്പോര്‍ട്ട് ചെയ്യുന്നത്.
WHAT TO READ NEXT

സമാധാന നൊബേല്‍ ഇന്ത്യന്‍ വംശജ നവനീതം നവി പിള്ളയ്ക്ക്
1947-ല്‍ രാജ്യം രൂപീകൃതമായതു മുതല്‍ പഞ്ചാബ്, സിന്ധ്, ഖൈബര്‍ പഖ്തൂണ്‍ഖ്വ, ബലൂചിസ്ഥാന്‍ എന്നീ നാല് പ്രധാന ഭരണ പ്രവിശ്യകളില്‍ ഇതുവരെ മാറ്റമൊന്നും വരുത്തിയിട്ടില്ല. ഏറ്റവും വലിയ പ്രവിശ്യയായ പഞ്ചാബില്‍ 128 ദശലക്ഷം ആളുകളുണ്ട്. ഇത് രാജ്യത്തെ ആകെ ജനസംഖ്യയുടെ പകുതിയിലേറെയാണ്. ഏറ്റവും കുറഞ്ഞ പ്രവിശ്യയായ ബലൂചിസ്ഥാനില്‍ 1.5 കോടി ജനസംഖ്യയേ ഉള്ളൂ.
ഈ ഭരണസംവിധാനം കാര്യക്ഷമമായ ഭരണനിര്‍വ്വഹണത്തിന് തടസ്സമാണെന്ന് പരിഷ്കരണവാദികള്‍ ദീര്‍ഘകാലമായി ഉന്നയിച്ചു വരുന്നതാണ്. നിലവിലുള്ള നാല് പ്രവിശ്യകള്‍ക്ക് പകരം 12-ഓ 15-ഓ അല്ലെങ്കില്‍ 16-ഓ ചെറിയ പ്രവിശ്യകള്‍ രൂപീകരിക്കാനാണ് സൈനിക മേധാവി അസിം മുനീര്‍ ആലോചിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
പ്രവിശ്യാ രൂപീകരണത്തിനു പറയുന്ന ന്യായീകരണം യുക്തിസഹമായി തോന്നാമെങ്കിലും, പിന്നില്‍ ഗൂഢലക്ഷ്യമുണ്ടെന്നാണ് വിമര്‍ശകര്‍ സംശയിക്കുന്നത്. വിഭജിക്കപ്പെടുന്ന പ്രവിശ്യകള്‍ തെരഞ്ഞെടുക്കപ്പെട്ട തലവന്മാരോ, പ്രവിശ്യാ-ജില്ലാ അസംബ്ലികളോ, അല്ലെങ്കില്‍ സര്‍ക്കാര്‍ നാമനിര്‍ദ്ദേശം ചെയ്യുന്നവരോ ആകും ഭരിക്കുക. ഫലത്തില്‍ സര്‍ക്കാര്‍ എന്നത് സൈനിക മേധാവി തന്നെയാകുമെന്നാണ് 'ദി ഇക്കോണമിസ്റ്റ്' റിപ്പോര്‍ട്ട് ചെയ്യുന്നത്.
പാകിസ്ഥാനില്‍ പ്രസിഡന്റും പ്രധാനമന്ത്രിയും ഔദ്യോഗികമായി ഉയര്‍ന്ന പദവികളില്‍ ഇരിക്കുമ്പോഴും യഥാര്‍ത്ഥ അധികാരം കൈയാളുന്നത് സൈനിക മേധാവി അസിം മുനീര്‍ തന്നെയാണ്. പാകിസ്ഥാന് സ്വതന്ത്രമായശേഷം, ബഹുഭൂരിപക്ഷം കാലയളവിലും സൈനിക ഭരണത്തിന് കീഴിലായിരുന്നു. നിലവിലെ ഷെഹബാസ് ഷെരീഫ് സര്‍ക്കാര്‍ ഉള്‍പ്പെടെ സിവിലിയന്‍ സര്‍ക്കാരുകളെല്ലാം സൈന്യത്തെ ഭയന്നാണ് ഭരണം നടത്തിയിട്ടുള്ളത്. സൈന്യമാകട്ടെ ഇന്ത്യയുമായുള്ള ബന്ധം ശത്രുതാപരമായി നിലനിര്‍ത്താനാണ് എപ്പോഴും ആഗ്രഹിക്കുന്നത്.
News Now
കരീബിയന്‍ 'ഹോപ്' തൂക്കിയത് 45 പന്തിൽ 102! 'റെക്കോർഡ്' ചേസിങ് 'വിൻ'ഡീസ്!!!

സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്

ബസ് യാത്രക്കിടെ പെൺകുട്ടിയോട് ലൈംഗികാതിക്രമം; സർക്കാർ ജീവനക്കാരന് കഠിന തടവും പിഴയും

Summary
Field Marshal Asim Munir wants to split Pakistan's 4 provinces
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




