
ലാലേട്ടൻ എത്തി, 12th മാനിന്റെ ലൊക്കേഷനിൽ മോഹൻലാൽ; വിഡിയോ പങ്കുവെച്ച് ജിത്തു ജോസഫ്
ഇടുക്കിയിലെ സെറ്റിലാണ് മോഹൻലാൽ എത്തിയത്
മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന 12TH മാന്റെ ചിത്രീകരണം കഴിഞ്ഞ മാസമാണ് ആരംഭിച്ചത്. ഇപ്പോൾ ചിത്രത്തിലേക്ക് ജോയിൻ ചെയ്തിരിക്കുകയാണ് മോഹൻലാൽ. ജിത്തു ജോസഫാണ് ലൊക്കേഷനിൽ മോഹൻലാൽ എത്തിയത് അറിയിച്ചുകൊണ്ട് വിഡിയോ പങ്കുവെച്ചത്.
ഇടുക്കിയിലെ സെറ്റിലാണ് മോഹൻലാൽ എത്തിയത്. കഴിഞ്ഞ മാസം പതിനേഴിന് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചിരുന്നു. കഴിഞ്ഞ ദിവസം പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡി ചിത്രീകരണം പൂർത്തിയാക്കിയതിനു പിന്നാലെയാണ് മോഹൻലാൽ 12TH മാൻ ലൊക്കേഷനിൽ എത്തിയത്.
ദൃശ്യം 2ന് ശേഷം മോഹൻലാലും ജിത്തു ജോസഫും ഒന്നിക്കുന്ന ചിത്രമാണിത്. കെ ആര്‍ കൃഷ്‍ണകുമാറിന്റെ തിരക്കഥയിലാണ് ട്വൽത്ത് മാൻ ഒരുങ്ങുന്നത്. മിസ്റ്ററി ത്രില്ലര്‍ ആയി ഒരുങ്ങുന്ന ചിത്രം നിര്‍മ്മാണം ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആണ് നിർവ്വഹിക്കുന്നത്. സതീഷ് കുറുപ്പ് ആണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. പശ്ചാത്തലസംഗീതം അനില്‍ ജോണ്‍സണ്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ഡല്‍ഹി സീമാപുരിയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം

'30 കോടിയുടെ ഓണം ബമ്പർ വിജയി താനാണ്, പക്ഷേ ഒരു പ്രശ്നമുണ്ട്...'; അവകാശ വാദവുമായി തമിഴ്നാട് സ്വദേശി

കള്ളാടി മണ്ണിടിച്ചിൽ: മൂന്ന് മാസം കഴിഞ്ഞിട്ടും വാടകസഹായമില്ലാതെ ഒമ്പത് കുടുംബങ്ങൾ

സെഞ്ച്വറിക്കൊപ്പം കോഹ്ലിയുടെ റെക്കോര്‍ഡും തകര്‍ത്ത് ശ്രേയസ് അയ്യര്‍; ഈ പട്ടികയില്‍ ഇനി ഒന്നാമന്



