
ലാലേട്ടനെ കാണണം, റോഡിൽ കിടന്ന് ആരാധകൻ: ബംഗളൂരുവിൽ വൻ വരവേൽപ്പ്: വിഡിയോ
ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പൊലീസ് കഷ്ടപ്പെട്ടു

ബംഗളൂരുവിൽ മോഹൻലാലിനെ കാണാനെത്തി വൻ ജനക്കൂട്ടം. ജ്വല്ലറി ഉദ്ഘാടനത്തിനായാണ് താരം ബംഗളൂരുവിൽ എത്തിയത്. മലയാളികൾ ഉൾപ്പടെ നിരവധി പേരാണ് പ്രിയതാരത്തെ ഒരുനോക്ക് കാണാൻ വേണ്ടി എത്തിയത്. ഇതോടെ ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പൊലീസ് കഷ്ടപ്പെട്ടു. ബംഗളൂരുവിൽ നിന്നുള്ള വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
അതിനിടെ പരിപാടി കഴിഞ്ഞ് വാഹനത്തിൽ കയറിയ മോഹൻലാലിനെ കാണണം എന്ന ആവശ്യവുമായി ഒരു ആരാധകൻ റോഡിൽ കിടന്നു. രിപാടിയുടെ സുരക്ഷാചുമതല ഉള്ളവരും പൊലീസും ചേര്‍ന്ന് ഇയാളെ വഴിയില്‍ നിന്ന് മാറ്റുന്ന വിഡിയോയും പുറത്തുവന്നു. ഏറെ കഷ്ടപ്പെട്ടാണ് മോഹൻലാലിന്റെ വാഹനത്തിന് പോകാനുള്ള വഴി ഒരുക്കിയത്.
ബ്ലാക്ക് സ്യൂട്ടും കോട്ടും അണിഞ്ഞ് പക്കാ സ്റ്റൈലിഷായാണ് മോഹന്‍ലാല്‍ എത്തിയത്. കന്നഡയിലാണ് മോഹൻലാൽ പ്രസംഗം ആരംഭിച്ചത്. ബംഗളൂരുവിൽ മികച്ച സ്വീകരണമാണ് മലയാള സിനിമകൾക്ക് ലഭിക്കാറുള്ളത്. രജനീകാന്ത് ചിത്രം ജയിലറിലെ അതിഥി വേഷം വലിയ ശ്രദ്ധനേടിയിരുന്നു. പാന്‍ ഇന്ത്യന്‍ കന്നഡ ചിത്രം വൃഷഭയിലും മോഹൻലാൽ നായകനായി എത്തുന്നുണ്ട്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
Bypoll results LIVE | അടിപതറി മമത; നന്ദിഗ്രാമിൽ ബിജെപിക്ക് തകർപ്പൻ ജയം

പിണറായിക്കെതിരെ കേസെടുക്കണം, 'മമത'യില്ലാതെ ബംഗാള്‍... ഇന്നത്തെ 5 പ്രധാന വാർത്തകൾ

'എല്ലാം അട്ടിമറിച്ച് മുഖ്യമന്ത്രി ആയ ആളാണ് ഇവിടെ ഇരിക്കുന്നത്'; സിജെപിയെ പരിഹസിച്ച് വി ഡി സതീശന്

'ബോധം കെട്ട് റോഡില്‍ വീണു; 27-ാം വയസില്‍ ബ്രെയിന്‍ ട്യൂമര്‍'; ദുരിതകാലത്തെക്കുറിച്ച് സെയ്ഫ് അലി ഖാന്റെ സഹോദരി



