പ്രശാന്ത് പിള്ളയാണ് ഗാനത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്

മലൈക്കോട്ടൈ വാലിബനിലെ ആദ്യ ഗാനത്തിൽ നിന്ന്/ വിഡിയോ സ്ക്രീൻഷോട്ട്
Last Updated :22 January 2024, 7:50 pm IST

News Now

കാത്തിരിപ്പിനൊടുവിൽ മലൈക്കോട്ടൈ വാലിബനിലെ ആദ്യ ഗാനം പുറത്തിറങ്ങി. നാടൻ ശൈലിയിൽ പതിഞ്ഞ താളത്തിൽ ഒഴുകുന്ന 'പുന്നാര കാട്ടിലെ പൂവനത്തിൽ' എന്ന് തുടങ്ങുന്ന ​ഗാനം എഴുതിയിരിക്കുന്നത് ചിത്രത്തിന്റെ തിരക്കഥകൃത്ത് കൂടിയായ പി എസ് റഫീഖ് ആണ്.  പ്രശാന്ത് പിള്ളയാണ് ഗാനത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. ശ്രീകുമാർ വാക്കിയിലും അഭയ ഹിരൺമയിയും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ടീസർ പുറത്തിവിട്ടത്. വൻ സ്വീകാര്യതയാണ് ടീസറിന് ലഭിച്ചത്. റിലീസ് ചെയ്ത് 24 മണിക്കൂറിനുള്ളിൽ പത്ത് മില്യണിലധികം ആളുകളാണ് ടീസർ കണ്ടത്. ജനുവരി 25ന് പുറത്തിറങ്ങുന്ന ലിജോ ജോസ്-മോഹൻലാൽ ചിത്രം മലയാളത്തിന് പുറമെ തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്യും.

ലിജോയുടെ കരിയറിലെ ഏറ്റവും വലിയ കാൻവാസിൽ ഒരുങ്ങുന്ന വാലിബന്റെ പ്രധാന ലൊക്കേഷൻ രാജസ്ഥാൻ ആയിരുന്നു. ജൂൺ പകുതിയോടെയായിരുന്നു 130 ദിവസത്തോളം നീണ്ട ചിത്രത്തിന്റെ ചിത്രീകരണം അവസാനിച്ചത്. ഷിബു ബേബി ജോണിന്റെ ജോൺ ആൻഡ് മേരി ക്രിയേറ്റീവിനൊപ്പം മാക്‌സ് ലാബ് സിനിമാസ്, സെഞ്ച്വറി ഫിലിംസ് എന്നിവരും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. മറാഠി നടി സൊണാലി കുൽക്കർണി, ഹരീഷ് പേരടി, ഹരിപ്രശാന്ത് വർമ്മ, മണികണ്ഠൻ ആചാരി, സുചിത്ര നായർ, മനോജ് മോസസ്, ബംഗാളി നടി കഥ നന്ദി തുടങ്ങിയവരൊക്കെ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates