'ചേട്ടന്റെ സമ്മാനം', അബ്രാം ഖുറേഷിയുടെ കണ്ണട പൃഥ്വിരാജിന് സമ്മാനമായി നൽകി മോഹൻലാൽ; വില ചോദിച്ച് ആരാധകർ

ലൂസിഫർ സിനിമയിലെ അബ്രാം ഖുറേഷിയുടെ സ്റ്റൈലൻ കണ്ണടയാണ് പൃഥ്വിരാജിന് സൂപ്പർതാരം സമ്മാനിച്ചത്

ചിത്രം/ ഇൻസ്റ്റ​ഗ്രാം
Last Updated :20 January 2024, 8:48 am IST

സഹപ്രവർത്തകർ എന്നതിനേക്കാൾ സഹോദരന്മാരെപ്പോലെയാണ് പൃഥ്വിരാജും മോഹൻലാലും. സിനിമയ്ക്കു വേണ്ടിയും മറ്റും ഇരുവരും ഒരുമിച്ച് സമയം ചെലവഴിക്കാറൊക്കെയുണ്ട്. ഇപ്പോൾ മോഹൻലാലിൽ നിന്നു ലഭിച്ച സ്പെഷ്യൽ ​ഗിഫ്റ്റിനെക്കുറിച്ച് പറയുകയാണ് പൃഥ്വിരാജ്. ലൂസിഫർ സിനിമയിലെ അബ്രാം ഖുറേഷിയുടെ സ്റ്റൈലൻ കണ്ണടയാണ് പൃഥ്വിരാജിന് സൂപ്പർതാരം സമ്മാനിച്ചത്. സോഷ്യൽ മീഡ‍ിയയിലൂടെ പൃഥ്വി തന്നെയാണ് സന്തോഷം പങ്കുവെച്ചത്. 

ഖുറേഷി അബ്രാം നിങ്ങള്‍ക്ക് ഏറ്റവും മികച്ചത് സമ്മാനിക്കുമ്പോള്‍, താങ്ക്യൂ ചേട്ടാ എന്ന അടിക്കുറിപ്പിലാണ് കണ്ണടയുടെ ചിത്രം പൃഥ്വിരാജ് പോസ്റ്റ് ചെയ്തത്. നിരവധി പേരാണ് കമന്റുകളുമായി രം​ഗത്തെത്തിയത്. കൂടുതൽ പേർക്കും കണ്ണടയുടെ വിലയാണ് അറിയേണ്ടത്. ഒരു ലക്ഷത്തിന് മുകളിലാണ് കണ്ണടയുടെ വില എന്നു പറയുന്നവരുമുണ്ട്യ 

പൃഥ്വിരാജ് രണ്ടാമതായി സംവിധാനം ചെയ്യുന്ന ബ്രോ ഡാഡിയിലും മോഹൻലാലാണ് പ്രധാന വേഷത്തിൽ എത്തുന്നത്. ചിത്രത്തിൽ മോഹൻലാലിന്റെ മകന്റെ വേഷത്തിലാണ് പൃഥ്വിരാജ് എത്തുന്നതെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. ഹൈദരാബാദിലെ ചിത്രത്തിന്റെ ഷൂട്ടിങ് കഴിഞ്ഞ ദിവസമാണ് പൂർത്തിയാക്കിയത്. ലൂസിഫറിന്റെ രണ്ടാം ഭാ​ഗവും അണിയറയിൽ ഒരുങ്ങുന്നുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now