തോളോട് തോൾ ചേർന്ന് പൃഥ്വിരാജും മോ​ഹൻലാലും; മലയാള സിനിമയെ വീഴാതെ താങ്ങി നിർത്തുന്ന തൂണുകളെന്ന് ആരാധകർ

'ആക്ടർ പൃഥ്വിരാജിന് ഒപ്പം' എന്ന കുറിപ്പോടെയാണ് മോഹൻലാൽ ചിത്രം പങ്കുവച്ചത്

ചിത്രം/ ഫേയ്സ്ബുക്ക്
Last Updated :20 January 2024, 8:49 am IST
Edited by :migrator

ലൂസിഫർ സൂപ്പർഹിറ്റായതോടെ മലയാളികൾ വളരെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബ്രോ ഡാഡി. പൃഥ്വരാജും മോഹൻലാലും ഒന്നിക്കുന്ന ചിത്രത്തെക്കുറിച്ച് ആരാധകർകർക്ക് പ്രതീക്ഷയേറെയാണ്. ഇപ്പോൾ ചിത്രത്തിൽ നിന്നുള്ള ഒരു സ്റ്റിൽ പങ്കുവെച്ചിരിക്കുകയാണ് താരങ്ങൾ. തോൾ ചേർന്നു നിൽക്കുന്ന പൃഥ്വിരാജും മോഹൻലാലുമാണ് ചിത്രത്തിൽ. 

'ആക്ടർ പൃഥ്വിരാജിന് ഒപ്പം' എന്ന കുറിപ്പോടെയാണ് മോഹൻലാൽ ചിത്രം പങ്കുവച്ചത്. ഇതിഹാസത്തിനൊപ്പം തോളോട് തോൾ ചേർന്നപ്പോൾ എന്ന അടിക്കുറിപ്പിലാണ് പൃഥ്വിരാജ് ചിത്രം പങ്കുവെച്ചത്. എന്തായാലും ആരാധകരുടെ മനം കവരുകയാണ് ചിത്രം. ഇരുവരേയും പ്രശംസിച്ചുകൊണ്ട് നിരവധി കമന്റുകളാണ് ചിത്രത്തിന് താഴെ വരുന്നത്. 

മലയാള സിനിമയെ വീഴാതെ താങ്ങി നിർത്താൻ കഴിവുള്ള രണ്ട് തൂണുകൾ- എന്നായിരുന്നു ഒരു ആരാധകന്റെ കമന്റ്. ജില്ലയിലെ ശിവനും ശക്തിയോടുമാണ് മറ്റു ചിലർ ഇരുവരേയും താരതമ്യം ചെയ്യുന്നത്. കഴിഞ്ഞ ദിവസം, സംവിധായകൻ പൃഥ്വിരാജ് എന്ന ക്യാപ്ഷനോടെ മറ്റൊരു ചിത്രവും മോഹൻലാൽ പങ്കുവച്ചിരുന്നു. 

മോഹൻലാലിനൊപ്പം പൃഥ്വിരാജും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. കൂടാതെ കല്യാണി പ്രിയദർശൻ, മീന, ലാലു അലക്സ്, മുരളി ​ഗോപി, കനിഹ, സൗബിൻ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. ശ്രീജിത് എൻ, ബിബിൻ മാളിയേക്കൽ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ. സിനിമ വളരെ പെട്ടെന്ന് തന്നെ ആരംഭിക്കുമെന്നും പൃഥ്വി അറിയിച്ചു. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now