ഇതിന് പിന്നാലെയാണ് എംപുരാൻ ഒടിടി റിലീസ് ചർച്ചകൾ സോഷ്യൽ മീഡിയയിൽ ചൂടുപിടിച്ചത്.

L2: Empuraan
എംപുരാൻSource by : ഫെയ്സ്ബുക്ക്
Last Updated :17 April 2025, 8:00 pm IST

News Now

റിലീസ് ദിവസം തന്നെ വിവാദങ്ങളിൽ അകപ്പെട്ട ചിത്രമാണ് മോഹൻലാൽ - പൃഥ്വിരാജ് കൂട്ടുകെട്ടിലെത്തിയ എംപുരാൻ. എന്നാൽ വിവാ​ദങ്ങളൊന്നും തന്നെ ചിത്രത്തിന്റെ ബോക്സോഫീസ് കളക്ഷനെ ബാധിച്ചില്ല. 250 കോടിയാണ് എംപുരാൻ തിയറ്ററുകളിൽ നേടിയതെന്നാണ് ഔദ്യോ​ഗിക വിവരം. എംപുരാന്റെ ഒടിടി വരവിനായുള്ള കാത്തിരിപ്പിലാണ് സിനിമാ പ്രേക്ഷകരിപ്പോൾ.

വിവാദത്തിന് ശേഷം റീ എഡിറ്റ് ചെയ്ത് തിയറ്ററുകളില്‍ എത്തിയ എംപുരാൻ തന്നെയായിരിക്കും ഒടിടി പ്ലാറ്റ്ഫോമുകളിൽ പ്രദർശനത്തിന് എത്തുകയെന്ന് ചിത്രത്തിന്റെ എഡിറ്റർ അഖിലേഷ് മോഹൻ കഴിഞ്ഞ ദിവസം ഒരഭിമുഖത്തിൽ പറഞ്ഞിരുന്നു. സെന്‍സര്‍ ബോര്‍ഡ് ഏറ്റവുമൊടുവില്‍ അംഗീകരിച്ച പതിപ്പായിരിക്കും എല്ലാ പ്ലാറ്റ്‌ഫോമുകളിലും ഇനിയുണ്ടാവുകയെന്ന് അഖിലേഷ് വ്യക്തമാക്കി.

ഇതിന് പിന്നാലെയാണ് എംപുരാൻ ഒടിടി റിലീസ് ചർച്ചകൾ സോഷ്യൽ മീഡിയയിൽ ചൂടുപിടിച്ചത്. ഏപ്രിൽ 24 ന് ജിയോ ഹോട്ട്സ്റ്റാറിലൂടെയായിരിക്കും ചിത്രം സ്ട്രീം ചെയ്യുക. എംപുരാന്റെ നിർമാതാക്കളായ ആശിർവാദ് സിനിമാസ് ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

എംപുരാന്റെ ആദ്യ ഭാ​ഗമായ ലൂസിഫർ ആമസോൺ പ്രൈം വിഡിയോയിൽ ആയിരുന്നു റിലീസ് ചെയ്തത്. അതേസമയം എംപുരാൻ റിലീസായതിന് പിന്നാലെ മോഹൻലാലിനും സംവിധായകൻ പൃഥ്വിരാജിനുമെതിരെ പ്രതിഷേധവും സൈബർ ആക്രമണങ്ങളും ശക്തമായിരുന്നു.

പൃഥ്വിരാജ്, മോഹൻലാൽ എന്നിവരെക്കൂടാതെ ടൊവിനോ, മഞ്ജു വാര്യർ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തി. മുരളി ​ഗോപിയാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates