
'ലാലേട്ടൻ - സംഗീത് കോമ്പോ അടിപൊളി'! ഒടിടിയിലും കയ്യടി നേടി ഹൃദയപൂർവം
തിയറ്റർ റൺ അവസാനിപ്പിച്ച് ചിത്രം കഴിഞ്ഞ ദിവസം ഒടിടിയിലെത്തിയിരുന്നു.

ഈ വർഷം മോഹൻലാലിന്റേതായി തിയറ്ററുകളിലെത്തിയ ചിത്രങ്ങളെല്ലാം സൂപ്പർ ഹിറ്റുകളായിരുന്നു. ഏറ്റവുമൊടുവിലെത്തിയ ഹൃദയപൂർവവും 100 കോടി ക്ലബ്ബിൽ ഇടം നേടി. പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷം സത്യൻ അന്തിക്കാടും മോഹൻലാലും ഒന്നിക്കുന്നു എന്നതായിരുന്നു ചിത്രത്തിന്റെ യുഎസ്പി.
തിയറ്റർ റൺ അവസാനിപ്പിച്ച് ചിത്രം കഴിഞ്ഞ ദിവസം ഒടിടിയിലെത്തിയിരുന്നു. ജിയോ ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. ഒടിടിയിലും വൻ സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. 'മോഹൻലാൽ എന്ന വിസ്മയത്തിന്റെ മറ്റൊരു ഏട്, പക്കാ ഫീൽ ഗുഡ് ഡ്രാമയാണ് ഹൃദയപൂർവ്വം', എന്നിങ്ങനെയാണ് ഒടിടി റിവ്യുകൾ വരുന്നത്.
'നല്ല ഫീൽ ഗുഡ് സിനിമ. സിനിമയിൽ എല്ലാവർക്കും നല്ല വേഷവുമാണ് നല്ല അഭിനയവും കാഴ്ചവച്ചിരിക്കുന്നു. കോമഡിയും നല്ല വർക്ക് ഔട്ടായിട്ടുണ്ട്', എന്നാണ് ഒരു തമിഴ് പ്രേക്ഷകന്റെ പ്രതികരണം. സംഗീത് പ്രതാപും മോഹൻലാലും തമ്മിലുള്ള കോമ്പോ രസകരവും മികച്ചതുമായിരുന്നെന്നും പറയുന്നവരുണ്ട്.
'ഈ കോമ്പോയിൽ ഇനിയും സിനിമകൾ വരണമെന്നും പ്രേക്ഷകർ ആവശ്യപ്പെടുന്നു. 100കോടി നേടി മുന്നേറുമ്പോൾ ഒടിടിക്ക് പടം കൊടുത്തതാണ് ഈ പടത്തിന്റെ യഥാർഥ വിജയം'.- എന്ന് കുറിക്കുന്നവരുമുണ്ട്.
സംഗീത് പ്രതാപ്, ലാലു അലക്സ്, മാളവിക മോഹനൻ, സംഗീത, സിദ്ദിഖ്, ബാബുരാജ്, സബിതാ ആനന്ദ് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അണിനിരന്നിരുന്നു. ജസ്റ്റിൻ പ്രഭാകരൻ ആണ് ചിത്രത്തിന് സംഗീത സംവിധാനമൊരുക്കിയത്. ആശിര്‍വാദ് സിനിമാസ് ആയിരുന്നു നിര്‍മാണം.
News Now
അപ്രതീക്ഷിത തിരിച്ചടി മറികടക്കാന്‍ ടീം ഇന്ത്യ; വിന്‍ഡീസിനെതിരായ മൂന്നാം ടി20 ഇന്ന്

'ഒരു ബട്ടൺ അമർത്തുമ്പോൾ കംപ്ലീറ്റ് വരുകയാണ്; മലയാളത്തിൽ ആദ്യമായി കമ്പ്യൂട്ടർ ഉപയോഗിച്ച് റെക്കോർഡ് ചെയ്യുന്നത് ആ സിനിമയിൽ'

കേരളത്തിൽ ബിജെപി ഒരിക്കലും അധികാരത്തിൽ എത്തില്ല; പാർട്ടിയെ നിയന്ത്രിക്കുന്നത് ആർഎസ്എസ്: വി ഡി സതീശൻ
മകളുടെ ഭാവി സുരക്ഷിതമാക്കാം; ഇതാ മൂന്ന് സമ്പാദ്യപദ്ധതികള്‍, വേറിട്ട സ്ട്രാറ്റജി

Summary
Cinema News: Mohanlal starrer Hridayapoorvam movie OTT Reviews.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




