
News Now
ആറ് സിക്സ്, നാല് ബൗണ്ടറി, വീണ്ടും 20 പന്തില് 'സൂപ്പര് ഫിഫ്റ്റി'; തൂക്കി സഞ്ജു ചേട്ടന്

ജർമനിയിൽ അപ്പാർട്ട്മെന്റിന് തീയിട്ടെന്ന് സംശയം; മൂന്ന് മലയാളികൾ മരിച്ചു, ഒരാൾ അറസ്റ്റിൽ

നിയമസഭാ സാമാജികര്ക്കായി കോട്ടയം കാരിത്താസ് 'ആശുപത്രിയുടെ സൗജന്യ മെഡിക്കല് സ്ക്രീനിംഗ് ക്യാമ്പ്

ഒൻപതാം ക്ലാസുകാരനെ പീഡിപ്പിച്ച റിട്ട. എസ് ഐക്ക് അഞ്ച് വർഷം കഠിനതടവ്

മോഹൻലാൽ നായകനായെത്തുന്ന പാൻ ഇന്ത്യൻ ചിത്രമാണ് വൃഷഭ. കന്നഡ ഫിലിംമേക്കർ നന്ദകിഷോർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഫാൻ്റസി ആക്ഷൻ ഡ്രാമയായി എത്തുന്ന വൃഷഭ ഉപേക്ഷിച്ചുവെന്ന തരത്തിൽ റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. ഏറെ നാളുകളായി ചിത്രത്തിന്റെ അപ്ഡേറ്റുകളൊന്നും പുറത്തുവരാതിരുന്നതോടെയാണ് ചിത്രം ഉപേക്ഷിച്ചെന്ന അഭ്യൂഹങ്ങൾ പ്രചരിച്ചത്.
എന്നാലിപ്പോൾ ചിത്രം ഉപേക്ഷിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സംവിധായകൻ നന്ദകിഷോർ. ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ചിത്രത്തിന്റെ അമ്പത് ശതമാനം ചിത്രീകരണം പൂർത്തിയായിട്ടുണ്ടെന്നാണ് സംവിധായകൻ അറിയിച്ചിരിക്കുന്നത്. വിഎഫ്എക്സിനും പ്രധാന്യം നല്കിയിട്ടുള്ള ചിത്രമായിരിക്കും വൃഷഭയെന്ന് നന്ദ കിഷോര് വ്യക്തമാക്കുന്നു.

സമകാലിക മലയാളം ഇപ്പോള് വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ
WHAT TO READ NEXT

'48 മണിക്കൂറില് കള്ളനെ പിടിച്ചു'; പൊലീസിന് നന്ദി പറഞ്ഞ് അനുപം ഖേര്
സാങ്കേതിക കാരണങ്ങളാലാണ് ചിത്രീകരണം വൈകിയതെന്നും ഓഗസ്റ്റിൽ പുനരാരംഭിക്കുമെന്നും നന്ദകിഷോർ പറഞ്ഞു. സഹ്റ എസ് ഖാന് ആണ് ചിത്രത്തിലെ നായിക. 2025 ൽ സംക്രാന്തി റിലീസായി ചിത്രം റിലീസ് ചെയ്യാനാണ് നീക്കം. ഒരേസമയം മലയാളത്തിലും തെലുങ്കിലുമാണ് ചിത്രം ചിത്രീകരിക്കുന്നത്. ഷാനയ കപൂർ, രമ്യാ കൃഷ്ണ, സിമ്രാൻ, രവിശങ്കർ, ശരത്കുമാർ, കെജിഎഫ് ഫെയിം ഗരുഡ റാം എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



