'മോനേ, ചിലർക്ക് ടെൻഷനും സ്ട്രെസും വന്നാൽ അങ്ങനെയാ'; ചെറുപ്പമായിരിക്കുന്നതിന് പിന്നിലെ കാരണം പറഞ്ഞ് മോഹൻലാൽ

പലരും ഇഷ്ടമല്ലാത്ത ജോലി ചെയ്യുമ്പോൾ അത് പ്രകടമായി കാണിക്കും

Mohanlal
Mohanlalവിഡിയോ സ്ക്രീൻഷോട്ട്
Edited by :Hima Prakash
Last Updated :19 മേയ് 2026, 2:58 pm IST

മോഹൻലാലിന്റെ ഇത്തവണത്തെ പിറന്നാൾ ​ഗംഭീര ആഘോഷമാക്കാനുള്ള പരിപാടിയിലാണ് ആരാധകർ. ദൃശ്യം 3 എന്ന അടിപൊളി സമ്മാനമാണ് ലാലേട്ടൻ ആരാധകർക്ക് പിറന്നാൾ സമ്മാനമായി നൽകുന്നത്. ദൃശ്യം 3യുടെ ട്രെയ്‌ലർ ലോഞ്ചിൽ മോഹൻലാൽ പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്.

ജോർജ്കുട്ടി എന്താണ് ഇത്ര ചെറുപ്പമായി ഇരിക്കുന്നത് എന്നായിരുന്നു മാധ്യമപ്രവർത്തകന്റെ ചോദ്യം. "മോനേ ചിലർക്ക് ടെൻഷനും സ്ട്രെസും വന്നാൽ അങ്ങനെയാ. സത്യം, തമാശ പറഞ്ഞതല്ല. ജോർജുകുട്ടി എന്താ ഇങ്ങനെയിരിക്കുന്നത് എന്ന് പറഞ്ഞാൽ, നമുക്ക് നാലും അഞ്ചും ഒക്കെ ചെയ്യണ്ടേ. അപ്പോൾ നമ്മുടെ ജോർജുകുട്ടി നല്ല മിടുക്കനായി ഇരിക്കണ്ടേ.

മിടുക്കനായി ഇരിക്കുന്നു എന്നേയുള്ളൂ. അത് ജോർജുകുട്ടിയല്ല, മോഹൻലാൽ ആണിരിക്കുന്നത്".- മോഹൻലാൽ പറഞ്ഞു. നമ്മൾ ചെയ്യുന്ന ഒരു പ്രൊഫഷനോട് നമുക്ക് ഒരു മടുപ്പ് തോന്നിയാൽ, തോന്നാതിരിക്കട്ടെ അങ്ങനെയുണ്ടായാൽ അത് നിർത്തുകയാണ് വേണ്ടത്. കാര്യം ആ മടുപ്പ് മറ്റുള്ള എല്ലാവരിലേക്കും പടരുമെന്നും മോഹൻലാൽ പറഞ്ഞു.

ഒരുപാട് പേർക്ക് അങ്ങനെയുണ്ടെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു. "പലരും ഇഷ്ടമല്ലാത്ത ജോലി ചെയ്യുമ്പോൾ അത് പ്രകടമായി കാണിക്കും. പക്ഷേ ഒരു പെർഫോമർക്ക് അതൊരിക്കലും സാധിക്കില്ല. 48 വർഷമായി ഞാൻ സിനിമ ചെയ്യുകയാണ്. ഞാൻ ഏത് സിനിമ ചെയ്യുമ്പോഴും ആദ്യത്തെ സിനിമ ചെയ്യുമ്പോഴുള്ളതു പോലെ ഒരു ഭയം എനിക്കുണ്ട്.

ഇത് കള്ളത്തരമല്ല പറയുന്നത്. ആ സിനിമയ്ക്ക് വേണ്ടി ഞാൻ പ്രാർഥിക്കും. ആ ഒരു ഫയർ, ആ​ഗ്രഹം, ആത്മാർഥത എല്ലാം വച്ചിട്ടാണ് ഞാനൊരു സിനിമ ചെയ്യുന്നത്. വിദേശത്ത് പല താരങ്ങളും ആത്മ​ഹത്യ വരെ ചെയ്തിട്ടുണ്ട്.

കാരണം ഏറ്റവും ഉയരത്തിൽ പോയിട്ട്, ഇനി എനിക്കൊന്നും ചെയ്യാനില്ല എന്ന് പറഞ്ഞ് ഒരു തരം ഡിപ്രഷനിലേക്ക് പോകുന്ന താരങ്ങളുണ്ട്. അങ്ങനെയൊന്നും സംഭവിക്കാതിരിക്കട്ടെ. ഇപ്പോൾ സന്തോഷമായി പോവുകയാണ്, ഇങ്ങനെ അടിച്ച് അടിച്ച് പൊക്കോട്ടെ ഞാൻ".- മോഹൻലാൽ പറഞ്ഞു.

News Now

Summary

Cinema News: Actor Mohanlal talks about being young.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics