
പ്രണവിനൊപ്പം മായയുടെ യാത്ര, ട്രക്കിങ് ചിത്രങ്ങൾ പങ്കുവെച്ച് താരപുത്രി
മലയിലൂടേയും താഴ്വരയിലൂടെയുള്ള വിസ്മമയയുടെ യാത്രയാണ് ചിത്രങ്ങളിലുള്ളത്
സഹോദരനൊപ്പമുള്ള യാത്രാ ചിത്രങ്ങൾ പങ്കുവെച്ച് മോഹൻലാലിന്റെ മകൾ വിസ്മയ. പ്രണവിനും സുഹൃത്തുക്കൾക്കുമൊപ്പമുള്ള ട്രക്കിങ്ങിന്റെ മനോഹര ചിത്രങ്ങളാണ് താരപുത്രി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്.
പ്രണവിന് മലകളോടുള്ള പ്രിയം മുൻപേ ആരാധകർ അറിഞ്ഞിട്ടുണ്ട്. മലയിലൂടേയും താഴ്വരയിലൂടെയുള്ള വിസ്മമയയുടെ യാത്രയാണ് ചിത്രങ്ങളിലുള്ളത്. നിരവധി ചിത്രങ്ങൾ മായ പങ്കുവെച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ ആക്റ്റീവായ താരം തന്റെ ഇഷ്ടങ്ങൾ ആരാധകരുമായി പങ്കുവെക്കാറുണ്ട്.
എഴുത്തും വരയുമാണ് വിസ്മയയുടെ പ്രധാന ഇഷ്ടങ്ങൾ. കൂടാതെ ആയോധന കലയിലും താരപുത്രി പ്രാവീണ്യയാണ്. തന്റെ കവിതകളും വരകളും ഉൾപ്പെടുത്തിക്കൊണ്ടുള്ള വിസ്മയയുടെ പുസ്തകം മാസങ്ങൾക്ക് മുൻപാണ് പുറത്തുവന്നത്. ജാപ്പനീസ് ഹൈക്കു കവിതകളിൽനിന്ന് പ്രചോദനമുൾക്കൊണ്ട് വിസ്മയ എഴുതിയ എഴുപതിലധികം കവിതകളും അതിനനുസരിച്ച് വരച്ച ചിത്രങ്ങളുമാണ് ‘ഗ്രെയ്ൻസ് ഓഫ് സ്റ്റാർഡസ്റ്റ്’ എന്ന പുസ്തകത്തിലുള്ള. മികച്ച അഭിപ്രായമാണ് പുസ്തകത്തിന് ലഭിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
കരീബിയന്‍ 'ഹോപ്' തൂക്കിയത് 45 പന്തിൽ 102! 'റെക്കോർഡ്' ചേസിങ് 'വിൻ'ഡീസ്!!!

സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്

ബസ് യാത്രക്കിടെ പെൺകുട്ടിയോട് ലൈംഗികാതിക്രമം; സർക്കാർ ജീവനക്കാരന് കഠിന തടവും പിഴയും

Related News


സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്
