എംടിയും സന്തോഷ് ശിവനും ഒന്നിക്കുന്നു, റിലീസ് നെറ്റ്ഫ്ളിക്സിൽ

മരണം വരാൻ കാത്തിരിക്കുന്ന ഒരാളെക്കുറിച്ചാണ് ചിത്രം പറയുന്നത്. നടൻ സിദ്ദിഖാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്

എംടി വാസുദേവൻ നായർ, സന്തോഷ് ശിവൻ/ ഫയൽ ചിത്രം
Last Updated :20 January 2024, 8:45 am IST

മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ എംടി വാസുദേവൻ നായരും സംവിധായകൻ സന്തോഷ് ശിവനും ഒന്നിക്കുന്നു. പ്രമുഖ ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ളിക്സിനു വേണ്ടിയാണ് ചിത്രം ഒരുക്കുന്നത്. ഇന്നലെ ഒരു ക്ലബ്ബ് ഹൗസ് ചര്‍ച്ചയ്ക്കിടെയാണ് തന്റെ പുതിയ പ്രൊജക്റ്റിനെക്കുറിച്ച് വെളിപ്പെടുത്തിയത്. മരണം വരാൻ കാത്തിരിക്കുന്ന ഒരാളെക്കുറിച്ചാണ് ചിത്രം പറയുന്നത്. നടൻ സിദ്ദിഖാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്. 

'എന്‍റെ അടുത്ത പ്രോജക്റ്റ് എം ടി വാസുദേവന്‍ നായരുടെ അഭയം തേടി.. നെറ്റ്ഫ്ളിക്സിനുവേണ്ടി ചെയ്യാന്‍ പോവുകയാണ് ഇപ്പോള്‍. അമൂര്‍ത്തമായ ഒരു ആശയമാണ് ചിത്രത്തിന്. സിദ്ദിഖിനെയാണ് ഞാന്‍ അഭിനയിക്കാന്‍ വിളിക്കുന്നത്. വ്യത്യസ്തമായ ഒരു അനുഭവം ആയിരിക്കും അത്. ഇതിനകത്ത് അങ്ങനെ കഥയായിട്ടൊന്നുമില്ല. മരണം വരാനായി കാത്തിരിക്കുന്ന ഒരാളെക്കുറിച്ചാണ്. ഇത് ചെയ്യുക എന്നത് വലിയ വെല്ലുവിളിയാണ്. ആ ചലഞ്ച് ഏറെ ആവേശപ്പെടുത്തുന്ന ഒന്നാണ്.'- സന്തോഷ് ശിവൻ പറഞ്ഞു. 

നെറ്റ്ഫ്ളിക്സ് പോലുള്ള ഒടിടി പ്ലാറ്റ്ഫോമില്‍ ഒരുപാട് എക്സ്പ്ലോര്‍ ചെയ്യാനുണ്ടെന്നു. അന്തര്‍ദേശീയ പ്രേക്ഷകരിലേക്ക് എത്തിച്ചേരാൻ ഇതിലൂടെ സാധിക്കുമെന്നും സന്തോഷ് ശിവൻ പറഞ്ഞു. മഞ്ജു വാര്യരെ പ്രധാന കഥാപാത്രമാക്കിക്കൊണ്ടുള്ള ജാക്ക് ആൻഡ് ജില്ലാണ് അദ്ദേഹം സംവിധാനം ചെയ്തിരിക്കുന്ന പുതിയ പ്രൊജക്റ്റ്. കോവിഡ് പ്രതിസന്ധിക്കു ശേഷമാകും ചിത്രം തിയറ്ററിൽ എത്തുക.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now