'അടുത്തത് ഒരു കൊട്ട പെങ്ങന്മാരുടെ സിനിമ'; 'എൽ ക്ലാസിക്കോ' പ്രഖ്യാപനവുമായി മുഹ്സിൻ പരാരി 

'എൽ ക്ലാസിക്കോ' എന്നാണ് സിനിമയ്ക്ക് താൽക്കാലികമായി നൽകിയ പേര്

El_Classico
Last Updated :20 January 2024, 9:06 am IST

ടൊവിനോ തോമസ് നായകനായ തല്ലുമാലയ്ക്ക് ശേഷം തന്റെ പുതിയ സിനിമാ പ്രഖ്യാപനം നടത്തി സംവിധായകനും തിരക്കഥാകൃത്തുമായ മുഹ്‌സിൻ പരാരി. 'എൽ ക്ലാസിക്കോ' എന്നാണ് സിനിമയ്ക്ക് താൽക്കാലികമായി നൽകിയ പേരെന്നാണ് മുഹ്സിൻ അറിയിച്ചത്. ഒരു കൊട്ട പെങ്ങൻമാരുടെ കഥയാകും അടുത്ത ചിത്രമെന്നാണ് ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച ചിത്രത്തിനൊപ്പം അദ്ദേഹം കുറിച്ചിരിക്കുന്നത്. 

മുഹ്‌സിൻ പരാരിയുടെ സഹോദരനായ ഇർഷാദ് പരാരിയും സംവിധാന രംഗത്ത് അരങ്ങേറ്റം കുറിക്കുകയാണ്. ഇർഷാദ് പരാരി സംവിധാനം ചെയ്ത് ഷൈൻ ടോം ചാക്കോ പ്രധാന വേഷത്തിലെത്തുന്ന സിനിമയാണ് മുഹ്‍സിൻ ഭാഗമാകുന്ന ഏറ്റവും പുതിയ പ്രൊജക്ട്. 'അയൽവാശി' എന്ന് പേരിട്ട ചിത്രത്തിൻറെ സഹ നിർമാതാവായാണ് മുഹ്‍സിൻ എത്തുന്നത്. ആഷിഖ് ഉസ്‍മാൻ ആണ് ചിത്രം നിർമിക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now